ഇടുക്കി ഡാം തുറക്കില്ല, തീരുമാനം മാറ്റി; ജലനിരപ്പ് താഴ്ന്നു, 2387.72 അടിയായി 

ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി ജില്ലയില്‍ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ഡാം തുറക്കാനുളള തീരുമാനം മരവിപ്പിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെറുതോണി: ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി ജില്ലയില്‍ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ഡാം തുറക്കാനുളള തീരുമാനം മരവിപ്പിച്ചു. ഇന്ന് വൈകീട്ട് നാലുമണിക്ക് ഇടുക്കി ഡാം തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ മരവിപ്പിച്ചത്. ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്. നിലവില്‍ 2387.72 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. രാവിലെ ഇത് 2387.76 അടി ആയിരുന്നു.

ന്യൂനമര്‍ദത്തിന്റെ ഫലമായി കനത്തമഴ പെയ്യുമെന്ന പ്രവചനത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ നടപടിയായി വൈകീട്ട് നാലുമണിക്ക് ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കാനായിരുന്നു രാവിലെ എടുത്ത തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്ഇബി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം കൈക്കൊണ്ടത്. 50 ക്യൂമെക്‌സ് വെളളം ഒഴുക്കിവിടാനായിരുന്നു പദ്ധതി. 40 ക്യൂമെക്‌സ് വെളളം ഒഴുകി എത്തുന്നു എന്ന കണക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com