പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ അധിക്ഷേപിക്കുന്നു; രാജകുടുംബാഗത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സുധാകരന്‍

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരം നിര്‍വാഹക സംഘത്തിനെയും തിരുവിതാംകൂര്‍ രാജകുടുംബാംഗത്തിന് എതിരെയും രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍
പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ അധിക്ഷേപിക്കുന്നു; രാജകുടുംബാഗത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സുധാകരന്‍

ആലപ്പുഴ: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരം നിര്‍വാഹക സംഘത്തിനെയും തിരുവിതാംകൂര്‍ രാജകുടുംബാംഗത്തിന് എതിരെയും രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. പന്തളംകൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മ്മ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്നും പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ അധിക്ഷേപിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. പുറക്കാട് എസ്.എന്‍.എം.എച്ച്.എസ്.എസില്‍ മെറിറ്റ് ഇവനിങ് ഉദ്ഘാടനം ചെയ്ത് സംസിക്കുകയായിരുന്നു അദ്ദേഹം.

ഇദ്ദേഹത്തിന് സര്‍ക്കാരിന് എതിരെ അസംബന്ധം പറയാന്‍ ആരാണ് അനുമതി നല്‍കിയതെന്നും മന്ത്രി ചോദിച്ചു. തിരുവിതാംകൂര്‍ മഹാറാണി എന്നൊരു പദവി ഇല്ലെന്നും ഇപ്പോള്‍ രാജകുടുംബവുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com