പ്രളയഭീതിക്ക് പിന്നില്‍ അയ്യപ്പകോപം; ദേവസ്വം ബോര്‍ഡും സര്‍ക്കാരും ദൈവനിന്ദയ്ക്ക് മാപ്പ് അപേക്ഷിക്കണമെന്ന് ശിവസേന 

ശിവസേന കേരള രാജ്യപ്രമുഖ് എംഎസ് ഭുവനചന്ദ്രന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്
പ്രളയഭീതിക്ക് പിന്നില്‍ അയ്യപ്പകോപം; ദേവസ്വം ബോര്‍ഡും സര്‍ക്കാരും ദൈവനിന്ദയ്ക്ക് മാപ്പ് അപേക്ഷിക്കണമെന്ന് ശിവസേന 

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും പ്രളയ സാധ്യത ഉയര്‍ത്തിക്കൊണ്ട് പേമാരിയും കൊടുങ്കാറ്റും ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിച്ചത് അയ്യപ്പ സ്വാമിയുടെ ക്രോധമാണെന്ന് ശിവസേന. ശിവസേന കേരള രാജ്യപ്രമുഖ് എംഎസ് ഭുവനചന്ദ്രന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനവസരത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നത് കൂടുതല്‍ കോപം വിളിച്ചുവരുത്തുമെന്നും ദേവസ്വം ബോര്‍ഡും സര്‍ക്കാരും അയ്യപ്പനെ അവഹേളിക്കുന്നവരും ദൈവനിന്ദയ്ക്ക് മാപ്പ് അപേക്ഷിക്കണമെന്നും ഭുവനചന്ദ്രന്‍ പറയുന്നു. 

ഭഗവാനെ വന്ദിക്കേണ്ടവരും ആദരിക്കേണ്ടവരും അദ്ദേഹത്തെ അപമാനിച്ചിരിക്കുകയാണ്. നിത്യ ബ്രഹ്മചാരിയായി യോഗ നിദ്രയിലിരുന്ന ഭഗവാന്റെ നിദ്രക്ക് ഭംഗം വരുത്തിയതാണ് മഹാപ്രളയത്തിലേയ്ക്ക് കേരളത്തെ നയിച്ചതെന്നും കുറിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com