അടുത്ത ആഴ്ചത്തെ ട്രെയ്ന്‍ യാത്ര ദുഷ്‌കരമായിരിക്കും; നാല് ദിവസം പകല്‍ ട്രെയ്ന്‍ നിയന്ത്രണം

പകല്‍സമയത്താണ്‌ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്
അടുത്ത ആഴ്ചത്തെ ട്രെയ്ന്‍ യാത്ര ദുഷ്‌കരമായിരിക്കും; നാല് ദിവസം പകല്‍ ട്രെയ്ന്‍ നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അടുത്ത ആഴ്ച നാലു ദിവസങ്ങളിൽ ട്രെയിൻ ​ഗതാ​ഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. 7, 10,12,13 തിയതികളില്‍ പകല്‍സമയത്താണ്‌ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റെയിൽ വേ അറിയിച്ചു. ഇതിനെ തുടർന്ന് നിരവധി ട്രെയ്നുകളാണ് വൈകി ഓടുക. 

നിയന്ത്രണമുള്ള ദിവസങ്ങളിൽ ഗു​രു​വാ​യൂ​ർ-​ചെ​ന്നൈ എ​ഗ്മോ​ർ എ​ക്സ്പ്ര​സ് ര​ണ്ടു മ​ണി​ക്കൂ​ർ വൈ​കി രാ​ത്രി 11.25 നു ​മാ​ത്ര​മേ ഗു​രു​വാ​യൂ​രി​ൽ നി​ന്നും പു​റ​പ്പെ​ടു​ക​യു​ള്ളൂ. മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് തൃ​ശൂ​ർ സ്റ്റേ​ഷ​നി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടും. ബി​ലാ​സ്പൂ​ർ-​തി​രു​നെ​ൽ​വേ​ലി എ​ക്സ്പ്ര​സ് ര​ണ്ട​ര മ​ണി​ക്കൂ​റും ഹ​സ്ര​ത് നി​സാ​മു​ദീ​ൻ-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് അ​ര​മ​ണി​ക്കൂ​റും തൃ​ശൂ​ർ സെ​ക്ഷ​നി​ൽ പി​ടി​ച്ചി​ടും. ഹൈ​ദ​രാ​ബാ​ദ്-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് ട്രെ​യി​ൻ പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടു​മെ​ന്നും റെ​യി​ൽ​വേ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com