ആര്‍ത്തവം അശുദ്ധിയല്ല, ഭക്തയെന്ന നിലയില്‍ ശബരിമല കയറാന്‍ ആഗ്രഹമുണ്ടെന്ന് ബിന്ദു കൃഷ്ണ, കോണ്‍ഗ്രസ് യോഗത്തില്‍ വാക്കേറ്റം

വാക്കേറ്റവും തര്‍ക്കവും രൂക്ഷമായതിനെ തുടര്‍ന്ന് യോഗം നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീ-പുരുഷ വിവേചനം പാടില്ലെന്നും നയം പാര്‍ട്ടി തിരുത്തണമെന്നും ആയിരുന്നു അവരുടെ ആവശ്യം
ആര്‍ത്തവം അശുദ്ധിയല്ല, ഭക്തയെന്ന നിലയില്‍ ശബരിമല കയറാന്‍ ആഗ്രഹമുണ്ടെന്ന് ബിന്ദു കൃഷ്ണ, കോണ്‍ഗ്രസ് യോഗത്തില്‍ വാക്കേറ്റം

തിരുവനന്തപുരം: ആര്‍ത്തവം അശുദ്ധിയല്ലെന്നും ഭക്തയെന്ന നിലയില്‍ ശബരിമലയില്‍ പോവാന്‍ ആഗ്രഹമുണ്ടെന്നുമുള്ള നിലപാട് വ്യക്തമാക്കിയതിന് ബിന്ദുകൃഷ്ണയക്കെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം. കൊല്ലം ഡിസിസി യോഗത്തിലാണ് ഡിസിസി പ്രസിഡന്റ് കൂടിയായ ബിന്ദുകൃഷ്ണയ്‌ക്കെതിരെ മറ്റ് അംഗങ്ങള്‍ വിമര്‍ശനവുമായി എത്തിയത്. 

വാക്കേറ്റവും തര്‍ക്കവും രൂക്ഷമായതിനെ തുടര്‍ന്ന് യോഗം നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീ-പുരുഷ വിവേചനം പാടില്ലെന്നും നയം പാര്‍ട്ടി തിരുത്തണമെന്നും ആയിരുന്നു അവരുടെ ആവശ്യം.

എന്നാല്‍ ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധിക്കെതിരെ പ്രമേയം പാസാക്കണമെന്ന നിലപാടാണ് ഭൂരിഭാഗം അംഗങ്ങള്‍ക്കും ഉണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com