ഇന്ധന വില വര്‍ധന : നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം
ഇന്ധന വില വര്‍ധന : നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

തൃശൂര്‍ : നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം. ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇന്ധന വില വര്‍ധിപ്പിച്ചിട്ടും ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാത്തത് അന്യായമാണെന്ന് ബസുടമകള്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ബസ് സര്‍വീസ് നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ബസുടമകള്‍ അറിയിച്ചു.

സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭാവിപരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൃശൂരിൽ ചേർന്ന ബസുടമാ സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അടിയന്തര യോഗമാണ് അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.

മിനിമം ചാര്‍ജ് എട്ടുരൂപയില്‍നിന്നും 10 രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം അഞ്ച് രൂപയാക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നികുതിയിളവ് നടപ്പാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ബസ് നിരക്ക് ഒടുവില്‍ കൂട്ടിയത് മാര്‍ച്ചിലാണ്.  അന്ന് ഡീസല്‍ വില 62 രൂപയായിരുന്നെന്നും ബസ്സുടമകള്‍ പറഞ്ഞു. പിന്നീട് 18 രൂപയോളം വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കാതെ ബസ്സുകള്‍ പുറത്തിറക്കാനാകില്ല. വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ബസ്സുടമകള്‍ കൂട്ടിച്ചേര്‍ത്തു.

ഡീസൽ വില വർധനയെ തുടർന്ന് നിരവധി ബസുകൾ ജി ഫോം നൽകി സർവീസ് നടത്തുന്നതിൽ നിന്നും പിൻവാങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com