ഈ സ്ത്രീകള്‍ എന്തിനാണ് പ്രതിഷേധിക്കുന്നത്?; 'ആ അഞ്ചുദിവസം' ക്ഷേത്രത്തില്‍ പോകാന്‍ കോടതി പറഞ്ഞില്ലല്ലോയെന്ന് ബിജെപി നേതാവ് 

ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയില്‍ കേരള സ്ത്രീകള്‍ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന ചോദ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി
ഈ സ്ത്രീകള്‍ എന്തിനാണ് പ്രതിഷേധിക്കുന്നത്?; 'ആ അഞ്ചുദിവസം' ക്ഷേത്രത്തില്‍ പോകാന്‍ കോടതി പറഞ്ഞില്ലല്ലോയെന്ന് ബിജെപി നേതാവ് 

ന്യൂഡല്‍ഹി:  ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയില്‍ കേരള സ്ത്രീകള്‍ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന ചോദ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ആ അഞ്ചു ദിവസം ക്ഷേത്രത്തില്‍ പോകണമെന്ന് വിധിയില്‍ എവിടെയും നിര്‍ബന്ധിക്കുന്നില്ല. ഇത് സ്വമേധയാ കൈക്കൊളളാവുന്ന തീരുമാനമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ക്ഷേത്രത്തില്‍ പോകുന്നതിനെ നിര്‍ബന്ധിക്കാത്തിടത്തോളം കാലം, ക്ഷേത്രത്തില്‍ പോകണമെന്ന് ആഗ്രഹിക്കുന്നവരെ തടയാനും കഴിയില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഇക്കാര്യത്തില്‍ ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്ന് ആര്‍ക്ക് അറിയാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.

സുപ്രിംകോടതി വിധിയുടെ തുടക്കം മുതല്‍ തന്നെ ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സുബ്രഹ്മണ്യന്‍ സ്വാമി സ്വീകരിച്ചത്. ശബരിമല സ്ത്രീ പ്രവേശന ഉത്തരവ് പട്ടാളത്തെ ഇറക്കിയായാലും നടപ്പാക്കണം. ശാരീരികമായ അവസ്ഥയുടെ പേരില്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാപരമായി തെറ്റാണ്. അസംബന്ധങ്ങള്‍ സഹിക്കാന്‍ നമ്മള്‍ ശിലായുഗത്തിലല്ല ജീവിക്കുന്നത്. ഇത്തരം ആചാരങ്ങള്‍ വേദങ്ങളുടെ ഭാഗമല്ല. ശാസ്ത്രങ്ങളുടെ ഭാഗമാണ്. ശാസ്ത്രങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com