പത്താംക്ലാസ് വിദ്യാർത്ഥി വലിയച്ഛന്റെ ഭാര്യയ്ക്കൊപ്പം ഒളിച്ചോടിയ സംഭവം : പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു, അന്വേഷണം കൊച്ചിയിലേക്ക് 

ഒളിച്ചോടും മുമ്പ് യുവതി തന്റെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്ന് പലരോടും വായ്പ ആവശ്യപ്പെട്ടതായും പോലീസിന് വിവരം ലഭിച്ചു
പത്താംക്ലാസ് വിദ്യാർത്ഥി വലിയച്ഛന്റെ ഭാര്യയ്ക്കൊപ്പം ഒളിച്ചോടിയ സംഭവം : പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു, അന്വേഷണം കൊച്ചിയിലേക്ക് 

കൊച്ചി : പത്താംക്ലാസ് വിദ്യാര്‍ത്ഥി വലിയച്ഛന്റെ ഭാര്യയോടൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ പൊലീസിന് നിർണായക വിവരം ലഭിച്ചു. 28 കാരിയായ യുവതി കഴിഞ്ഞ ദിവസം പത്താംതരം കോഴ്‌സ് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ആധാര്‍ തിരികെ വാങ്ങിയതായി വിവരം ലഭിച്ചത്. ഇതോടെ അന്വേഷണം എറണാകുളം കേന്ദ്രീകരിച്ച് ശക്തമാക്കി. 

ഒളിച്ചോടും മുമ്പ് യുവതി തന്റെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്ന് പലരോടും വായ്പ ആവശ്യപ്പെട്ടതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ കയ്യില്‍ പണം കുറവായതിനാല്‍ കൂടുതല്‍ ദിവസം ഒളിവില്‍ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. രണ്ടു പേരുടേയും ബന്ധുക്കളുടെ വീട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. 

ചേർത്തല മായിത്തറ സ്വദേശിയായ വിദ്യാര്‍ഥിയേയും പിതാവിന്റെ ജ്യേഷ്‌ഠന്റെ ഭാര്യയായ ഇരുപത്തിയെട്ടുകാരിയേയുമാണ്‌ കാണാതായത്‌. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ വീട്ടില്‍ നിന്ന്‌ പോയ വിദ്യാര്‍ഥി കടവന്ത്രയിലെ പിതൃസഹോദരന്റെ വീട്ടിൽ എത്തിയ ശേഷം ഇരുവരും ഒന്നിച്ച്‌ യാത്ര പുറപ്പെട്ടതാകാമെന്നാണ്‌ പോലീസിന്റെ നി​ഗമനം. ഉച്ചയ്‌ക്ക്‌ 3.30 ന്‌ പുന്നപ്രയിലെ ടവര്‍ പരിധിയില്‍ വെച്ച് ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആയിരുന്നു. 

തമ്പാനൂരെത്തിയ ഇവർ തമിഴ്നാട്ടിലേക്ക് കടന്നെന്നായിരുന്നു നേരത്തെ ലഭിച്ച സൂചന. കാണാതായശേഷം  ഇരുവരും തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചിരുന്നു. ഇവർ തമിഴ്നാട്ടിലേക്ക് കടന്നെന്ന സൂചനകളെ തുടർന്ന് പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com