മുസ്ലീം പളളികളിലെ സ്ത്രീപ്രവേശനം: കോടിയേരി ശ്രമിക്കുന്നത് ശബരിമല വിഷയത്തിലെ അങ്കലാപ്പ് മറയ്ക്കാനെന്ന് കെ പി എ മജീദ് 

വിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസികള്‍ ഏതറ്റം വരെയും പോകുന്നതില്‍ തെറ്റില്ലെന്നും മജീദ്
മുസ്ലീം പളളികളിലെ സ്ത്രീപ്രവേശനം: കോടിയേരി ശ്രമിക്കുന്നത് ശബരിമല വിഷയത്തിലെ അങ്കലാപ്പ് മറയ്ക്കാനെന്ന് കെ പി എ മജീദ് 

തിരുവനന്തപുരം:  ശബരിമല സ്ത്രീപ്രവേശനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ മറുപടി. വിശ്വാസിയല്ലാത്ത കോടിയേരി വിശ്വാസികളുടെ കാര്യത്തില്‍ ഇടപെടേണ്ടതില്ല. മുസ്ലീം പളളികളിലെ സ്ത്രീപ്രവേശനത്തെ കുറിച്ച് കോടിയേരി പറഞ്ഞത് ശബരിമല വിഷയത്തിലെ അങ്കലാപ്പ് മറയ്ക്കാനാണ്. വിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസികള്‍ ഏതറ്റം വരെയും പോകുന്നതില്‍ തെറ്റില്ലെന്നും മജീദ് പറഞ്ഞു. 


ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്നാണ് സിപിഎം നിലപാടെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് യാതൊരു അവ്യക്തതയുമില്ല. ആശയക്കുഴപ്പവുമില്ല. വിധി യുദ്ധം ചെയ്ത് നടപ്പാക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സമവായം ഉണ്ടാക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും കോടിയേരി പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയെന്നോണം സുന്നി പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് മജീദിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com