ശബരിമല സ്ത്രീ പ്രവേശനത്തില്‍ ലാല്‍ സ്‌റ്റൈല്‍ പ്രതികരണം (വീഡിയോ)

മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് തമാശയോടെ തല്ലാനൊരുങ്ങി ചിരിയോടെ മോഹന്‍ലാലിന്റെ മറുപടി 
ശബരിമല സ്ത്രീ പ്രവേശനത്തില്‍ ലാല്‍ സ്‌റ്റൈല്‍ പ്രതികരണം (വീഡിയോ)

കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സരസമായി പ്രതികരിച്ച് മോഹന്‍ലാല്‍. അമ്മ യോഗത്തിലെ അജണ്ടകളെപ്പറ്റി സംസാരിച്ച ശേഷം പോകാന്‍ തുടങ്ങിയ താരത്തോട് ശബരിമല വിധി സംബന്ധിച്ച ചോദ്യമുയര്‍ന്നു. സിനിമയിലെ ലാല്‍ മാനറിസങ്ങളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ തമാശയായി തല്ലാനോങ്ങി ചിരിയോടെ മോഹന്‍ലാല്‍ മടങ്ങുകയായിരുന്നു.

വൈകിട്ട് ആറരയ്ക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് അമ്മ ഭാരവാഹികളുടെ എക്‌സിക്യുട്ടീവ്  യോഗം. പ്രളയ ബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായി അമ്മ തയാറാക്കുന്ന സ്‌റ്റേജ് ഷോ അടക്കമുള്ള കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. ദിലീപ് വിഷയത്തിലടക്കം അമ്മ സ്വീകരിച്ച നിലപാടുകളും സംഘടനയ്ക്കുള്ളിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച് നടി രേവതി അടക്കമുള്ള നടിമാര്‍ നല്‍കിയ കത്തും ചര്‍ച്ചചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പ്രളയത്തില്‍ ദുരിതം അനുഭവിച്ച കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്ക് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ വിതരണവും നടന്നു. സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 200 വിദ്യാര്‍ഥിനികള്‍ക്ക് 5000 രൂപയുടെ  വസ്ത്രങ്ങള്‍ വാങ്ങാനായി കൂപ്പണുകള്‍ വിതരണം ചെയ്തു. മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ മൂന്നാം ഘട്ട പ്രളയ സഹായ വിതരണമാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com