ശബരിമലയിലെ ദര്‍ശന ദിവസങ്ങള്‍ വര്‍ധിപ്പിച്ചേക്കും; നിര്‍ദ്ദേശം പരിഗണനയിലെന്ന് മന്ത്രി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനും ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാനും ഈ പരിഷ്‌കാരം ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം ക്ഷേത്രത്തിന്റെ തന്ത്രി ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച 
ശബരിമലയിലെ ദര്‍ശന ദിവസങ്ങള്‍ വര്‍ധിപ്പിച്ചേക്കും; നിര്‍ദ്ദേശം പരിഗണനയിലെന്ന് മന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ ദര്‍ശന ദിവസങ്ങള്‍ വര്‍ധിപ്പിച്ചേക്കുമെന്നും ഇത് സംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനും ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാനും ഈ പരിഷ്‌കാരം ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം ക്ഷേത്രത്തിന്റെ തന്ത്രി ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 

മലയാള മാസാരംഭത്തില്‍ അഞ്ചു ദിവസങ്ങളില്‍ നട തുറക്കുന്ന പതിവ് തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി ആരംഭിച്ചതാണ്. അന്നത്തെ തന്ത്രി ഉള്‍പ്പടെയുള്ള ക്ഷേത്രഭാരവാഹികളുമായി ചര്‍ച്ച നടത്തിയാണ് തീരുമാനം കൈക്കൊണ്ടത്. അതേ നടപടികള്‍ ഇത്തവണയും പാലിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

മാസത്തില്‍ എല്ലാ ദിവസവും ദര്‍ശനം അനുവദിക്കണമെന്ന നിര്‍ദ്ദേശമായിരുന്നു മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ആദ്യം ഉയര്‍ന്നത്. ഇത് പ്രായോഗികമാണോ എന്ന് പരിശോധിക്കും. അല്ലെങ്കില്‍ നിലവില്‍ നടതുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ നിന്ന് വര്‍ധിപ്പിക്കാനാണ് നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com