ഇന്ധന വില ഇന്നും കൂടി; പെ​ട്രോ​ളി​ന് 14 ഉം ഡീ​സ​ലി​ന് 30 ഉം പൈ​സ​ വർധിച്ചു

കൊച്ചിയിൽ ഒരു ലിറ്റർ പെ​ട്രോ​ളി​ന് 83.68 രൂ​പ​യാണ് വില. ഡീ​സ​ലിനാകട്ടെ 77.23 രൂ​പ​യും 
ഇന്ധന വില ഇന്നും കൂടി; പെ​ട്രോ​ളി​ന് 14 ഉം ഡീ​സ​ലി​ന് 30 ഉം പൈ​സ​ വർധിച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​ന് 14 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യു​മാ​ണ് ഇന്ന് വർധിച്ചത്.  കൊച്ചിയിൽ 
ഒരു ലിറ്റർ പെ​ട്രോ​ളി​ന് 83.68 രൂ​പ​യാണ് വില. ഡീ​സ​ലിനാകട്ടെ 77.23 രൂ​പ​യും. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 85.16 രൂ​പ​യും ഡീ​സ​ലി​ന് 78.72 രൂ​പ​യു​മാ​ണ് വി​ല. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 84.05 രൂപ, 77.60 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വില.

രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 81.82 രൂ​പ​യാ​ണ് വി​ല. ഡീ​സ​ലി​ന് 73.53 രൂ​പ​യും ന​ൽ​ക​ണം. മും​ബൈ​യി​ൽ പെ​ട്രോ​ളി​ന് 87.29 രൂ​പ​യും ഡീ​സ​ലി​ന് 77.06 രൂ​പ​യു​മാ​ണ് വി​ല. ഇന്ധന വില വർധനയ്ക്കെതിരെ വർധിച്ചു വരുന്ന പ്രതിഷേധം കണക്കിലെടുത്ത് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ രണ്ടര രൂപയുടെ കുറവ് വരുത്തിയിരുന്നു.

എന്നാൽ എണ്ണക്കമ്പനികൾ ദിനംപ്രതി വില വർധിപ്പിക്കുന്നത് തുടരുന്നത് ജനജീവിതം ദുസ്സഹമാക്കുകയാണ്. ഇന്ധന വില വർധനയെ തുടർന്ന് ചാർജ് വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുകൾ അടുത്ത മാസം ഒന്നുമുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com