കടയില്‍ നിന്ന് വാങ്ങിയ പഴത്തില്‍ സിറിഞ്ചിന്റെ സൂചി

റോഡരികില്‍ നിന്ന് വാങ്ങിയ ചെറുപഴത്തില്‍ സിറിഞ്ചിന്റെ സൂചിയുടെ ഭാഗം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: റോഡരികില്‍ നിന്ന് വാങ്ങിയ ചെറുപഴത്തില്‍ സിറിഞ്ചിന്റെ സൂചിയുടെ ഭാഗം. കൊച്ചി തൃക്കാക്കര സ്വദേശിയും കുടുംബവും യാത്രക്കിടെ ഇടപ്പളളി ഉണിച്ചിറ ഭാഗത്തുനിന്ന് വാങ്ങിയ പഴത്തിലാണ് സൂചി കണ്ടെത്തിയത്.

വീട്ടിലെത്തി രണ്ട്, മൂന്നെണ്ണം എടുത്ത് കഴിച്ചു. തുടര്‍ന്ന് രാത്രിയില്‍ ബാക്കി പഴങ്ങളില്‍ നിന്ന് ഒന്ന് എടുത്ത് കഴിക്കാന്‍ ഒരുങ്ങുമ്പോഴാണ് സൂചി ശ്രദ്ധയില്‍പ്പെട്ടത്. പഴത്തിന്റെ താഴ്ഭാഗത്ത് പ്ലാസ്റ്റിക്കോടെ തറച്ചിരിക്കുന്ന നിലയിലായിരുന്നു സൂചി. സംഭവത്തില്‍ കളമശ്ശേരി ആരോഗ്യവിഭാഗത്തിന് പരാതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com