പതിനായിരം രൂപയ്ക്ക് അഞ്ച് വട്ടം നടന്ന വിഎസിന്റെ സഹോദര ഭാര്യയ്ക്ക് സഹായഹസ്തവുമായി യൂത്ത് ലീഗ്

പതിനായിരം രൂപയ്ക്ക് അഞ്ച് വട്ടം നടന്ന വിഎസിന്റെ സഹോദര ഭാര്യയ്ക്ക് സഹായഹസ്തവുമായി യൂത്ത് ലീഗ്
പതിനായിരം രൂപയ്ക്ക് അഞ്ച് വട്ടം നടന്ന വിഎസിന്റെ സഹോദര ഭാര്യയ്ക്ക് സഹായഹസ്തവുമായി യൂത്ത് ലീഗ്


അമ്പലപ്പുഴ: 5ാം വട്ടവും വില്ലേജ് ഓഫീസും ബാങ്കും കയറി ഇറങ്ങിയിട്ട് ദുരിതാശ്വാസം കിട്ടാക്കനിയായ വിഎസ് അച്യതാന്ദന്റെ സഹോദര ഭാര്യയ്ക്ക് ആശ്വാസമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. പ്രളയ ദുരിതാശ്വാസാമായി സര്‍ക്കാര്‍ അനുവദിച്ച തുക ലഭിച്ചില്ലെന്ന സരോജിനിയുടെ പ്രതികരണം വലിയ വാര്‍ത്തയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സഹായവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

വി.എസിന്റെ സഹോദര പത്‌നിക് സര്‍ക്കാര്‍ നിഷേധിച്ച ധനസഹായം യൂത്ത് ലീഗ് കൈമാറിയത് ഒരു സമരമാണ്. പ്രഖ്യാപനങ്ങള്‍ പാഴ് വാക്കുകളാക്കിയ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള സമരമാണെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് പികെ ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം കിട്ടിയപ്പോള്‍ ജനങ്ങളെ മറന്ന വി.എസിനോടുള്ള സമരം. പ്രളയത്തിന്റെ പേരില്‍ ഊരു തെണ്ടുന്ന മന്ത്രിമാരോടുള്ള സമരം. പ്രളയം പറഞ്ഞ് പിരിച്ചെടുത്ത തുക അനര്‍ഹര്‍ക്ക് വിതരണം ചെയ്ത ഭരണ കൂടത്തോടുള്ള സമരം. സാധാരണ, ചിത്രങ്ങള്‍ സംസാരിക്കാറില്ല. പക്ഷേ ഈ ചിത്രത്തിന് സംസാരിക്കാനാവും. അധികാരത്തിന്റെ മത്തില്‍ ബധിരരായവരുടെ കര്‍ണ്ണങ്ങളില്‍ അതു തുളച്ചു കയറുമെന്നും ഫിറോസ് തന്റെ പോസ്റ്റില്‍ വ്യ്ക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം

ധനസഹായത്തിന് ചാരിറ്റിയുടെ സ്വഭാവം മാത്രമല്ല ചിലപ്പോള്‍ സമരത്തിന്റെ സ്വഭാവവും ഉണ്ടാവും. വി.എസിന്റെ സഹോദര പത്‌നിക് സര്‍ക്കാര്‍ നിഷേധിച്ച ധനസഹായം യൂത്ത് ലീഗ് കൈമാറിയത് ഒരു സമരമാണ്. പ്രഖ്യാപനങ്ങള്‍ പാഴ് വാക്കുകളാക്കിയ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള സമരം....

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം കിട്ടിയപ്പോള്‍ ജനങ്ങളെ മറന്ന വി.എസിനോടുള്ള സമരം...

പ്രളയത്തിന്റെ പേരില്‍ ഊരു തെണ്ടുന്ന മന്ത്രിമാരോടുള്ള സമരം...

പ്രളയം പറഞ്ഞ് പിരിച്ചെടുത്ത തുക അനര്‍ഹര്‍ക്ക് വിതരണം ചെയ്ത ഭരണ കൂടത്തോടുള്ള സമരം....

സാധാരണ, ചിത്രങ്ങള്‍ സംസാരിക്കാറില്ല. പക്ഷേ ഈ ചിത്രത്തിന് സംസാരിക്കാനാവും. അധികാരത്തിന്റെ മത്തില്‍ ബധിരരായവരുടെ കര്‍ണ്ണങ്ങളില്‍ അതു തുളച്ചു കയറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com