പൊലീസ് നോക്കുകുത്തി; വനിതാ പഞ്ചായത്ത് പ്രസിഡന്റിന് ക്രൂരമര്‍ദ്ദനം

പൊലീസ് നോക്കി നില്‍ക്കെ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം
പൊലീസ് നോക്കുകുത്തി; വനിതാ പഞ്ചായത്ത് പ്രസിഡന്റിന് ക്രൂരമര്‍ദ്ദനം

മാവേലിക്കര: പൊലീസ് നോക്കി നില്‍ക്കെ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം. മധ്യസ്ഥ ശ്രമത്തിനിടെയാണ് പ്രസിഡന്റ് സി.കൃഷ്ണമ്മയെ അയല്‍വാസിയായ കുറ്റില്‍ തോപ്പില്‍ ഷിബു ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം,

പേള കുറ്റിയില്‍ തോപ്പില്‍ ജോര്‍ജ്ജ് വര്‍ഗീസിനെ മകന്‍ ഷിബു ക്രൂരമായ അക്രമിച്ചെന്ന വാര്‍ത്തയറിഞ്ഞാണ് വാര്‍ഡ് മെമ്പര്‍ കൂടിയായ ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സംഭവ സ്ഥലത്ത് എത്തിയത്. ഈ സമയം മാവേലിക്കര പോലീസും സ്ഥലത്തുണ്ടായിരുന്നു. മുറിവേറ്റ് വീണ ജോര്‍ജ്ജിന്റെ അടുത്തേക്ക് എത്താന്‍ ശ്രമിച്ച കൃഷ്ണമ്മയെ നാട്ടുകാരുടെ മുമ്പിലിട്ട് ഷിബു ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. 

നാട്ടുകാരാണ് ഷിബുവിനെ അക്രമണത്തില്‍ നിന്നും പിന്‍തിരിപ്പിച്ചത്. തുടന്ന് പോലീസ് ഷിബുവിനെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. നാട്ടുകാര്‍ പരിക്കേറ്റ ജോര്‍ജ്ജിനേയും കൃഷ്ണമ്മയേയും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായതായും താന്‍ അക്രമിക്കപ്പെട്ടപ്പോള്‍ പോലീസ് അത് തടയാന്‍ ശ്രമിച്ചില്ലയെന്നും കൃഷ്ണമ്മ ആരോപിച്ചു. എന്നാല്‍ പൊലീസ് ഈ ആരോപണം നിഷേധിച്ചു.

ഷിബു മുന്‍പും ഇത്തരത്തില്‍ അക്രമാസക്തനായിട്ടുണ്ടെന്നും മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണെന്നും പോലീസ് പറയുന്നു. ഇടതുവലത് കൈകള്‍ക്കും തലയ്ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റ കൃഷ്ണമ്മ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ ഷിബുവിനെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com