പ്രകൃതി വിരുദ്ധ ശാരീരിക ബന്ധം : കേസ് അന്വേഷണത്തിന് പ്രത്യേക മാനദണ്ഡം പുറപ്പെടുവിച്ചു

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രത്യേക ഉത്തരവ്
പ്രകൃതി വിരുദ്ധ ശാരീരിക ബന്ധം : കേസ് അന്വേഷണത്തിന് പ്രത്യേക മാനദണ്ഡം പുറപ്പെടുവിച്ചു


തിരുവനന്തപുരം : പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള പ്രകൃതി വിരുദ്ധ ശാരീരിക ബന്ധവുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ അന്വേഷണത്തിന് ഡിജിപി പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള ഉഭയസമ്മത പ്രകാരമുള്ള പ്രകൃതി വിരുദ്ധ ശാരീരിക ബന്ധം കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രത്യേക ഉത്തരവ്. ഇതുസംബന്ധിച്ച കേസുകളില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കി. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 വകുപ്പ് ഉള്‍പ്പെട്ടിട്ടുള്ള എല്ലാ കേസുകളും പരാതിപ്രകാരമാണോ സ്വമേധയാ ആണോ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്നതിന്റെ അടിസ്ഥാനത്തില്‍ അതത് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പട്ടിക തയ്യാറാക്കണം. പരാതി പ്രകാരം എടുത്ത കേസുകളില്‍ അന്വഷണം തുടരുകയും അവസാന റിപ്പോര്‍ട്ട് ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കുകയും വേണം. 

സ്വമേധയാ എടുത്ത കേസുകള്‍ ഉഭയസമ്മത പ്രകാരമുള്ള ബന്ധം ആയിരുന്നോ എന്നു പരിശോധിക്കുകയും അങ്ങനെയാണെങ്കില്‍ തുടര്‍നടപടി ഒഴിവാക്കുന്നത് കാണിച്ച് ബന്ധപ്പെട്ട കോടതികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഉഭയസമ്മത പ്രകാരം അല്ലാത്ത കേസുകളില്‍ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് പരാതി എഴുതിവാങ്ങണമെന്നും ഡിജിപി നിര്‍ദേശിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com