ബിജെപി പ്രവര്‍ത്തകന് മര്‍ദ്ദനം; നാളെ വടകരയില്‍ ഹര്‍ത്താല്‍

 സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് വടകര നിയോജക മണ്ഡലത്തില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍
ബിജെപി പ്രവര്‍ത്തകന് മര്‍ദ്ദനം; നാളെ വടകരയില്‍ ഹര്‍ത്താല്‍


കോഴിക്കോട്:  സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് വടകര നിയോജക മണ്ഡലത്തില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വടകര നഗരസഭയും ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളുമാണു നിയോജക മണ്ഡലത്തിലുള്ളത്. 

ചോറോട് പഞ്ചായത്തംഗവും ബിജെപി മണ്ഡലം ഭാരവാഹിയുമായ പി.കെ.ശ്യാംരാജിനെ കഴിഞ്ഞ ദിവസം ഒരു സംഘം മര്‍ദിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകന്‍ തച്ചോളിമാണിക്കോത്ത് കല്ലുള്ള മീത്തല്‍ റിജിത്തിന്റെ വീടിനു നേരെയും ചോറോട് പഞ്ചായത്തില്‍ സിപിഎം കുരിയാടി ബ്രാഞ്ച് സെക്രട്ടറി ആര്‍.കെ.മോഹനന്റെ വീടിനു നേരെയും ബോംബേറും ഉണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com