വൈദ്യൂതിയില്ലാത്ത സമയത്ത് മോഷണം,വീട്​ കുത്തിത്തുറന്ന്​ 150 പവനും ഒരു ലക്ഷം രൂപയും കവർന്നു

മതിലകത്ത്​ വീട്​ കുത്തിത്തുറന്ന്​ 150 പവനും ഒരു ലക്ഷം രൂപയും കവർന്നു
വൈദ്യൂതിയില്ലാത്ത സമയത്ത് മോഷണം,വീട്​ കുത്തിത്തുറന്ന്​ 150 പവനും ഒരു ലക്ഷം രൂപയും കവർന്നു

തൃശൂർ: മതിലകത്ത്​ വീട്​ കുത്തിത്തുറന്ന്​ 150 പവനും ഒരു ലക്ഷം രൂപയും കവർന്നു. മതിലകത്ത്​ മംഗലംപിള്ളി അബ്​ദുൽ അസീസി​​ന്റെ വീട്ടിലാണ്​ കവർച്ച നടന്നത്​.

ഇന്നലെ രാത്രി വൈദ്യൂതിയില്ലാത്ത സമയത്തായിരുന്നു മോഷണം. വീട്ടുകാർ അയൽപക്കത്തുള്ള സഹോദരന്റെ വീട്ടിലായിരുന്നപ്പോഴായിരുന്നു​ സംഭവം​. വീടിന്റെ പിറകിലെ  വാതിലിന്റെ പൂട്ട്​ കുത്തിത്തുറന്നാണ്​ മോഷ്​ടാവ്​ അകത്തു കയറിയത്​. ആന്തമാനിൽ വ്യാപാരിയായ അബ്​ദുൽ അസീസ്​ രണ്ടാഴ്​ച മുമ്പാണ്​ നാട്ടിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com