' ഭാര്യയുമൊത്ത് മലകയറാന്‍ മാലയിട്ടു'  ; പോസ്റ്റിട്ട യുവാവിന് അസഭ്യ വര്‍ഷം, പോയത് 'പഴനി മല'യിലാണെന്ന് യുവാവ് (വീഡിയോ)

ഭാര്യയുമൊത്ത് മലകയറാന്‍ മാലയിട്ടു'വെന്ന് പറഞ്ഞൊരു സെല്‍ഫിയിട്ടതേ പ്രേംജി ഇല്ലത്തെന്ന തൃക്കരിപ്പൂര്‍ സ്വദേശിക്ക് ഓര്‍മ്മയുള്ളൂ. അസഭ്യവര്‍ഷവും ചീത്തവിളിയുമായിരുന്നു പിന്നീട്.
 ' ഭാര്യയുമൊത്ത് മലകയറാന്‍ മാലയിട്ടു'  ; പോസ്റ്റിട്ട യുവാവിന് അസഭ്യ വര്‍ഷം, പോയത് 'പഴനി മല'യിലാണെന്ന് യുവാവ് (വീഡിയോ)

'ഭാര്യയുമൊത്ത് മലകയറാന്‍ മാലയിട്ടു'വെന്ന് പറഞ്ഞൊരു സെല്‍ഫിയിട്ടതേ പ്രേംജി ഇല്ലത്തെന്ന തൃക്കരിപ്പൂര്‍ സ്വദേശിക്ക് ഓര്‍മ്മയുള്ളൂ. അസഭ്യവര്‍ഷവും ചീത്തവിളിയുമായിരുന്നു പിന്നീട്. അതിന് പിന്നാലെയെത്തിയ വിശദീകരണ ലൈവിനും കണക്കിന് കമന്റുകള്‍.

ചെയ്യാത്ത 'കുറ്റത്തിന്' ഭാര്യയെയും അച്ഛനെയും അമ്മയെയും വരെ ആളുകള്‍ തെറി പറയുകയാണെന്നും ഇതെല്ലാം 'ഫെമിനിച്ചി'കളെ വിളിക്കണമെന്നുമാണ് വിശദീകരണ ലൈവിലെ ആവശ്യം. 

 ശബരിമലയല്ല, പഴനിമലയാണ് താന്‍ കയറിയതെന്നും കാര്യമറിയാതെ ആളുകള്‍ ഓണ്‍ലൈനില്‍ ആക്രമിക്കുകയാണെന്നും പ്രേംജി വിശദീകരിച്ചു. മല കയറുക എന്ന് പറഞ്ഞാല്‍ ഒരുപാട് മലകളുണ്ട്. ശബരിമലയില്‍ മാലയിട്ട് പോകുന്ന വ്യക്തിയാണെന്നും ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ തിരുത്തണമെന്നും ലൈവില്‍ പറയുന്നുണ്ട്. ഫേസ്ബുക്കിലെ പഴയ പോസ്റ്റുകള്‍ നോക്കിയാല്‍ സ്ത്രീപ്രവേശത്തെ എതിര്‍ക്കുന്ന ആളാണ് താനെന്ന് കാണാം. ഫേസ്ബുക്കില്‍ ഇങ്ങനെ അസഭ്യം പറയാതെ സ്ത്രീ പ്രവേശനത്തിനെതിരെ സമൂഹത്തില്‍ ഇറങ്ങി ആക്ടീവായി പ്രവര്‍ത്തിക്കുകയാണ് ചെറുപ്പക്കാര്‍ ചെയ്യേണ്ടതെന്നും പ്രേംജി ഇല്ലത്ത് പറയുന്നു. 

ആളുകളുടെ ചിന്താഗണി പുറത്തേക്കെടുക്കാനാണ് ഇത്തരമൊരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതെന്നും ലൈവില്‍ പറയുന്നു. 
എന്നാല്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇയാള്‍ ചിത്രം പോസ്റ്റ് ചെയ്തതെന്നും പഴനി മലയില്‍ പോകുന്നവര്‍ മാലയിട്ടല്ല പോകുന്നതെന്നും ചിലര്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവം കഴിഞ്ഞ് ഇത്ര നാള് കഴിഞ്ഞാണോ വിശദീകരണമെന്നും കൃഷ്ണപ്പരുന്തിനെ കണ്ട് പേടിച്ചതാവും എന്നുമെല്ലാം കണക്കറ്റ് പരിഹാസവും ഫേസ്ബുക്കില്‍ നിറയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com