സെക്രട്ടേറിയേറ്റിലേക്ക് ലോങ് മാര്‍ച്ചുമായി എന്‍ഡിഎ; പന്തളത്ത് നിന്ന് ആരംഭിക്കും

ഒക്ടോബര്‍ 10ന് തുടങ്ങുന്ന മാര്‍ച്ച് 15ന് സെക്രട്ടേറിയറ്റിലാണ് അവസാനിക്കുക. ശബരിമല സംരക്ഷണ യാത്രയെന്ന പേരിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്
സെക്രട്ടേറിയേറ്റിലേക്ക് ലോങ് മാര്‍ച്ചുമായി എന്‍ഡിഎ; പന്തളത്ത് നിന്ന് ആരംഭിക്കും

കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തില്‍ ബിജെപി പ്രതിഷേധം ശക്തമാക്കുന്നു. എന്‍ഡിഎയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ഒക്ടോബര്‍ 10ന് തുടങ്ങുന്ന മാര്‍ച്ച് 15ന് സെക്രട്ടേറിയറ്റിലാണ് അവസാനിക്കുക. ശബരിമല സംരക്ഷണ യാത്രയെന്ന പേരിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. അയ്യപ്പന്റെ ജന്മസ്ഥാനത്തുനിന്നായിരിക്കും യാത്ര തുടങ്ങുക. 

ഹിന്ദുമതത്തില്‍പ്പെട്ടവരെ ഭിന്നിപ്പിക്കാനും അതില്‍നിന്ന രാഷ്ട്രീയനേട്ടം കൊയ്യാനുമാണ് ഇടതുമുന്നണിയുടെ നീക്കം. ഹിന്ദുക്കളെ പലതട്ടുകളിലാക്കി അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. ശബരിമലയുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഓരോ മതവിശ്വാസിക്കും ബാധ്യതയുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നു ബിജെപിയും എന്‍ഡിഎയും ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

ശബരിമലയെ ഇല്ലാതാക്കുന്നതിനു സിപിഎം കോടതി വിധിയെ ഉപയോഗിക്കുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. വിശ്വാസികളുടെ സമരത്തെ പൊലീസിനെ ഉപയോഗിച്ചു നേരിടുന്നു. പ്രശ്‌നപരിഹാരത്തിനായി പോംവഴി ആരായാതെ എതിര്‍ക്കുന്നവരെ ശത്രുക്കളായി കാണുന്നതാണു സര്‍ക്കാര്‍ നിലപാടെന്നും കഴിഞ്ഞ 50 വര്‍ഷമായി ശബരിമലയെ തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്നും ബിജപി അധ്യക്ഷന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com