സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്

ഒക്‌ടോബര്‍ 10ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ നാമനിര്‍ദേശപട്ടിക സമര്‍പ്പിക്കാം
സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്

തിരുവനന്തപുരം: സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് നടക്കും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ സമയക്രമം തീരുമാനിച്ചു. ഒക്‌ടോബര്‍ 10ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ നാമനിര്‍ദേശപട്ടിക സമര്‍പ്പിക്കാം. പത്രിക പരിശോധിച്ച് 11ന് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ സ്വീകരിക്കാം. 12 വരെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാം.
    
മല്‍സരാര്‍ഥികളുടെ പട്ടിക 15ന് പ്രസിദ്ധീകരിക്കും. 17ന് ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് വേട്ടെടുപ്പ്. അതത് ക്ലാസുകളില്‍ 17ന് തന്നെ വോട്ടെണ്ണും. 22ന് ഉച്ചക്ക് രണ്ടര മുതല്‍പാര്‍ലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. 24ന് സ്‌കൂള്‍ പാര്‍ലമെന്റിന്റെ ആദ്യയോഗം ചേരുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com