കവി എം എന്‍ പാലൂര്‍ അന്തരിച്ചു

1983ല്‍ കലികാലം എന്ന കവിതാ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു
കവി എം എന്‍ പാലൂര്‍ അന്തരിച്ചു

കോഴിക്കോട്:  കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കവി എം എന്‍ പാലൂര്‍ അന്തരിച്ചു. 86 വയസായിരുന്നു. കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം.

കേന്ദ്ര,കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുളള എം എന്‍ പാലൂരിന് ആശാന്‍ കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 
ആത്മകഥയായ കഥയില്ലാത്തവന്റെ കഥയ്ക്ക് 2013ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.പേടിത്തൊണ്ടന്‍, പച്ചമാങ്ങ, കലികാലം, തീര്‍ത്ഥയാത്ര തുടങ്ങിയവയാണ് മറ്റു പ്രധാനകൃതികള്‍. 1983ല്‍ കലികാലം എന്ന കവിതാ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.  കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരവും അദ്ദേ​ഹത്തെ തേടി എത്തിയിട്ടുണ്ട്.  

എറണാകുളം ജില്ലയില്‍ പാറക്കടവില്‍ 1932ലാണ് പാലൂര്‍ ജനിച്ചത്. യഥാര്‍ത്ഥ പേര് പാലൂര്‍ മാധവന്‍ നമ്പൂതിരി. ചെറുപ്രായത്തില്‍ തന്നെ, സംസ്‌കൃതവും പിന്നീട് കഥകളിയും അഭ്യസിച്ച പാലൂര്‍ എയര്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്നു

ആധുനികകവികളില്‍ തന്റേതായ ഭാവുകത്വം കൊണ്ടു ശ്രദ്ധേയനായ കവിയാണ് എം.എന്‍. പാലൂര്‍. യഥാര്‍ഥ പേര് പാലൂര്‍ മാധവന്‍ നമ്പൂതിരി. എറണാകുളം ജില്ലയില്‍ പാറക്കടവ് പാലൂര് മനയ്ക്കല്‍ മാധവന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി 1932ലാണു ജനനം. 1959ല്‍ മുംബൈയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ജീവനക്കാരനായി. അവിടെനിന്നു സീനിയര്‍ ഓപ്പറേറ്റായി വിരമിച്ചു. അതിനുശേഷം കോഴിക്കോട് കോവൂരിലാണു താമസിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com