'കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യത്തില്‍ ഇങ്ങനെ പേഴ്‌സ് ശ്രദ്ധയില്ലാതെ റോഡില്‍ ഇടാന്‍ പാടുമോ സഹോദരാ?' ; പിണറായിയെ ട്രോളി ബല്‍റാം ( വീഡിയോ ) 

അഴിമതി നീക്കം കയ്യോടെ പിടിക്കപ്പെട്ടതിനാല്‍ ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു
'കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യത്തില്‍ ഇങ്ങനെ പേഴ്‌സ് ശ്രദ്ധയില്ലാതെ റോഡില്‍ ഇടാന്‍ പാടുമോ സഹോദരാ?' ; പിണറായിയെ ട്രോളി ബല്‍റാം ( വീഡിയോ ) 

തിരുവനന്തപുരം : ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിക്കൊണ്ടുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വിടി ബല്‍റാം എംഎല്‍എ. അതിന് പിന്നാലെ സര്‍ക്കാര്‍ തീരുമാനത്തെ ട്രോളി ബല്‍റാം വീഡിയോയും പോസ്റ്റ് ചെയ്തു. 

റോഡില്‍ ബൈക്ക് നന്നാക്കുന്നയാളുടെ പേഴ്‌സ് ഒരാള്‍ അടിച്ചുമാറ്റുന്നു. എന്നാല്‍ നോക്കുമ്പോള്‍ ക്യാമറയില്‍ ദൃശ്യം പതിഞ്ഞെന്ന് മനസ്സിലാക്കിയ ആള്‍ പേഴ്‌സ് റോഡിലേക്കിട്ടിട്ട്, ഉടമയെ പേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു. താഴെ വീണതാകാമെന്ന് കരുതി ഇയാള്‍ പേഴ്‌സ് എടുത്ത് തിരികെ പോക്കറ്റില്‍ വെക്കുന്നു. ഇതിന് ക്യാപ്ഷനായി സാലറി ചലഞ്ചില്‍ മുഖ്യമന്ത്രി പറഞ്ഞ വാചകവും ബല്‍റാം കടമെടുത്തിട്ടുണ്ട്. 

അത് പിന്നെ...
പ്രളയത്തിന് ശേഷം കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യത്തില്‍ ഇങ്ങനെ പേഴ്‌സ് ശ്രദ്ധയില്ലാതെ റോഡില്‍ ഇടാന്‍ പാടുമോ സഹോദരാ?
നാളെ മക്കള് ചോദിച്ചാല്‍ എന്ത് പറയും?

ബ്രൂവറി അനുമതി റദ്ദാക്കിയതിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റ് ചുവടെ

വന്‍ അഴിമതിക്കുള്ള നീക്കം കയ്യോടെ പിടിക്കപ്പെട്ടതിനാല്‍ ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിക്കൊണ്ടുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ വിജയം കൂടിയാണ് ഇത്. തെളിവുകളുടെ പിന്‍ബലത്തില്‍ പ്രതിപക്ഷം മുന്നോട്ടുവച്ച വാദമുഖങ്ങള്‍ ജനങ്ങള്‍ കൂടി ഏറ്റെടുത്തു എന്നതിനാലാണ് സര്‍ക്കാരിന് പുറകോട്ടു പോകേണ്ടി വന്നത്. ഈ വിഷയം ഉയര്‍ത്തി ശക്തമായ സമരം നയിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. തന്റെ മണ്ഡലത്തിലെ വിനാശകരമായ പദ്ധതിക്കെതിരെ ശക്തമായ നിലപാടെടുത്ത ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനേയും അഭിനന്ദിക്കുന്നു. പിണറായി വിജയന്‍ എന്ന സര്‍വ്വാധിപതിയെ ഭയന്ന് ഇത്ര ജനദ്രോഹകരമായ പദ്ധതിക്കെതിരെപ്പോലും ഒരക്ഷരം മിണ്ടാന്‍ കഴിയാതെപോയ പാലക്കാട് എംപിയും വിപ്ലവ യുവജനപ്രസ്ഥാനത്തിന്റെ നേതാവുമായ എംബി രാജേഷിനെപ്പോലുള്ളവരുടെ യഥാര്‍ത്ഥ ആര്‍ജ്ജവമെന്തെന്ന് കേരളത്തിന് തിരിച്ചറിയാനും ഇതൊരു അവസരമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com