തന്ത്രിയും മന്ത്രിയും ബിഷപ്പും മൊല്ലാക്കയും ഭരണഘടനയ്ക്ക് മുകളില്‍ അല്ല; കോടതി വിധി നടപ്പാക്കും: വിഎസ് സുനില്‍ കുമാര്‍

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രണ്ടാം വിമോചന സമരത്തിനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍
തന്ത്രിയും മന്ത്രിയും ബിഷപ്പും മൊല്ലാക്കയും ഭരണഘടനയ്ക്ക് മുകളില്‍ അല്ല; കോടതി വിധി നടപ്പാക്കും: വിഎസ് സുനില്‍ കുമാര്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രണ്ടാം വിമോചന സമരത്തിനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. സര്‍ക്കാരിന് സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാനാവില്ല. തന്ത്രിയും, മന്ത്രിയും, ബിഷപ്പും മൊല്ലാക്കയും ഭരണഘടനയ്ക്ക് മുകളില്‍ അല്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ഇന്നും സംസ്ഥാനത്ത് കനത്ത പ്രതിഷേധം തുടരുകയാണ്. സമരത്തിന്റെ മറവില്‍ ഭക്തരുടെ പേരില്‍ അക്രമം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യ്ക്തമാക്കിയിരുന്നു. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുകയാണ്.
ശബരിമല വിധിയില്‍ ഭക്തരില്‍ ഒരു വിഭാഗത്തിന് പ്രയാസമുണ്ടായിട്ടുണ്ട്. അതു സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ സര്‍ക്കാരിന് ഇതില്‍ ഒന്നും ചെയ്യാനില്ല. സുപ്രിം കോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാരിനു മുന്നിലുള്ള മാര്‍ഗമെന്ന് മന്ത്രി പറഞ്ഞു.

ഭക്തരുടെ വികാരം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്. എന്നാല്‍ ചില ക്രിമിനലുകളും സാമൂഹ്യ വിരുദ്ധരും സമരത്തില്‍ കടന്നുകയറിയിട്ടുണ്ട്. ഭക്തരുടെ പേരില്‍ അക്രമം നടത്താനാണ് ഇവരുടെ നീക്കം. അത് അനുവദിക്കില്ലെന്ന് കടകംപള്ളി വ്യക്തമാക്കി.ശബരിമല വിധിയെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്.  ലോക്‌സഭാ തെരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം. ബിജെപിയുടെ കെണിയില്‍ വീണിരിക്കുകയാണ് കോണ്‍ഗ്രസെന്നും കടകംപളളി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com