'ഇതാണ് മാതൃക'; ഏഴരക്കോടി രൂപയുടെ ഭാഗ്യം  39 സുഹൃത്തുക്കള്‍ക്കും വീതം വെച്ച് മലയാളി 

ഏഴരക്കോടി രൂപയുടെ ലോട്ടറിയ്ക്ക് സമ്മാനാര്‍ഹനായ മലയാളി ഭാഗ്യം സുഹൃത്തുക്കള്‍ക്കും വീതം വെയ്ക്കാന്‍ തീരുമാനിച്ച് മാതൃകയായി
'ഇതാണ് മാതൃക'; ഏഴരക്കോടി രൂപയുടെ ഭാഗ്യം  39 സുഹൃത്തുക്കള്‍ക്കും വീതം വെച്ച് മലയാളി 

ദുബായ്: ഏഴരക്കോടി രൂപയുടെ ലോട്ടറിയ്ക്ക് സമ്മാനാര്‍ഹനായ മലയാളി ഭാഗ്യം സുഹൃത്തുക്കള്‍ക്കും വീതം വെയ്ക്കാന്‍ തീരുമാനിച്ച് മാതൃകയായി. ദുബായിലെ കാര്‍ ടെക്‌നീഷ്യനായ രമേശാണ് സമാനമേഖലയില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ക്കുമായി ലോട്ടറി തുക വീതം വെയ്ക്കാന്‍ തീരുമാനിച്ചത്. 

അഞ്ചു വര്‍ഷമായി ദുബായിലെ കാര്‍ ടെക്‌നീഷ്യന്മാരായ 40 സുഹൃത്തുക്കള്‍ ചേര്‍ന്ന് ദുബായ് ഡ്യുട്ടി ഫ്രീ നറുക്കെടുപ്പിന് ടിക്കറ്റ് എടുത്തു. അതില്‍ തൃശ്ശൂര്‍ സ്വദേശി രമേശ് കൃഷ്ണന്‍കുട്ടിക്കാണ് ഭാഗ്യം കടാക്ഷിച്ചത്.ചൊവ്വാഴ്ച ദുബായ് ഡ്യൂട്ടി ഫ്രീയുടെ മിലേനിയം മില്ല്യനര്‍ റാഫിള്‍ നറുക്കെടുപ്പിന്റെ സമ്മാനത്തുക 10 ലക്ഷം ഡോളറിനാണ്അദ്ദേഹം അവകാശിയായത്. ഏകദേശം ഏഴര കോടി രൂപ.  സമ്മാനത്തുക, ഭാഗ്യം കൊണ്ടുവന്ന 3295 എന്ന ടിക്കറ്റ് എടുക്കാന്‍ ഒപ്പമുണ്ടായിരുന്ന 39 പേര്‍ക്കും പങ്കുവെയ്ക്കാനാണ് രമേശിന്റെ തീരുമാനം. 

തുടക്കത്തില്‍ ടിക്കറ്റെടുക്കാന്‍ 100 പേരടങ്ങിയ സംഘമാണ് പണം പിരിച്ചിരുന്നത്. പിന്നീട് ഇത് 40 പേരായി ചുരുങ്ങി. സമ്മാനം ലഭിച്ചതറിഞ്ഞ് ഫോണ്‍ വന്നപ്പോള്‍ ആദ്യം വിശ്വാസമായില്ല. ഒടുവില്‍ രമേശിന്റെ ആവശ്യപ്രകാരം സംഘാടകര്‍ വിവരം അറിയിച്ച് ഇമെയില്‍ അയച്ചു. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചില്ല. ഭാര്യയും രണ്ടു കുട്ടികളും നാട്ടിലാണ്. അടുത്ത അവധിക്ക് അവരെ ദുബായ് കാണിക്കാന്‍ കൊണ്ട് വരണമെന്നാണ് ആദ്യത്തെ ആഗ്രഹമെന്ന് രമേശ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com