കടകംപളളിയെ തളളി ദേവസ്വം ബോര്‍ഡ്; ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കില്ലെന്ന് എ പദ്മകുമാര്‍ 

സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന തളളി ദേവസ്വം ബോര്‍ഡ്
കടകംപളളിയെ തളളി ദേവസ്വം ബോര്‍ഡ്; ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കില്ലെന്ന് എ പദ്മകുമാര്‍ 

തിരുവനന്തപുരം:  സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന തളളി ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. 

മുന്‍പുണ്ടായതില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാവില്ല. നിലവിലുളള സൗകര്യങ്ങളില്‍ മുന്‍പും സ്ത്രീകള്‍ ശബരിമലയില്‍ വന്നിട്ടുണ്ട്.നിലവിലെ ക്രമീകരണങ്ങളെക്കാള്‍ കൂടുതലായി ഒന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പതിനെട്ടാം പടിയില്‍ വനിതാ പൊലീസുകാരെ വിന്യസിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ശബരിമലയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് അടക്കമുളള കാര്യങ്ങള്‍ ഹൈക്കോടതി നിര്‍ദേശമനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന് കടകംപളളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.ഇവരെ തടയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു. ആരോടും ചര്‍ച്ചയ്ക്കും തയ്യാറാണ്. കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കിയ എന്‍എസ്എസിന്റെ നിലപാടാണ് ശരിയെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് കടകവിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com