കുടിച്ച് ലക്കുകെട്ടാല്‍ പിന്നെ എന്ത് പൊലീസ്‌;  ക്രൂരമര്‍ദ്ദനം; വീഡിയോ വൈറല്‍

കുടിച്ച് പൂസായി യുവാവ് -  ട്രാഫിക് പൊലീസിന് ക്രൂരമര്‍ദ്ദനം - വീഡിയോ വൈറല്‍
കുടിച്ച് ലക്കുകെട്ടാല്‍ പിന്നെ എന്ത് പൊലീസ്‌;  ക്രൂരമര്‍ദ്ദനം; വീഡിയോ വൈറല്‍

ബംഗളൂരു: കുടിച്ച് പൂസായ യുവാവ് ട്രാഫിക്ക് പൊലിസുകാരെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കര്‍ണാടകയിലെ ദേവനഗരിയില്‍ വെച്ചാണ് ട്രാഫിക്ക് പൊലീസുകാരെ  യുവാവ് ക്രൂരമായി മര്‍ദ്ദിക്കുന്നത്.

പ്രചരിക്കുന്ന വീഡിയോയില്‍ യാതൊരു കാരണവുമില്ലാതെയാണ് പൊലീസുകാര്‍ക്ക് നേരെ ഇയാള്‍ ആക്രമണം അഴിച്ചുവിടുന്നത്‌. മര്‍ദ്ദനത്തില്‍ ഒരു പൊലീസുകാരന്റെ തലപൊട്ടി ചോരയൊലിക്കുന്നത് കാണാം. മറ്റൊരു പൊലിസുകാരന്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് സാരമായി പരുക്കേറ്റ് വീണ് കിടക്കുന്നതും കാണാം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com