'ചന്ദനത്തിന് ശുദ്ധിപോരാ', അയ്യപ്പന് കളകാഭിഷേകത്തിന് ഇനി മറയൂര്‍ ചന്ദനം; വെളളം ഉറവയില്‍ നിന്ന്

ശബരിമലയില്‍ അയ്യപ്പന് കളഭാഭിഷേകത്തിനുള്ള ചന്ദനം ഇനി മറയൂരില്‍നിന്ന്
'ചന്ദനത്തിന് ശുദ്ധിപോരാ', അയ്യപ്പന് കളകാഭിഷേകത്തിന് ഇനി മറയൂര്‍ ചന്ദനം; വെളളം ഉറവയില്‍ നിന്ന്

പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പന് കളഭാഭിഷേകത്തിനുള്ള ചന്ദനം ഇനി മറയൂരില്‍നിന്ന്. മറയൂരില്‍ നിന്ന് പ്രത്യേക ചന്ദനത്തടികള്‍ എത്തിച്ച് അരച്ചുണ്ടാക്കി കളഭാഭിഷേകത്തിന് ഉപയോഗിക്കാനാണ് തീരുമാനം. കിലോയ്ക്ക് 16,000 രൂപ ചെലവുവരുന്ന ചന്ദനമാണിത്. ഇത് സന്നിധാനത്തു തന്നെ ശുദ്ധിയോടെ അരച്ചു തയാറാക്കുന്നതിനു പ്രത്യേക ഗ്രൈന്‍ഡറും വാങ്ങി.

അയ്യപ്പന് കളഭാഭിഷേകത്തിന് ഉപയോഗിക്കുന്ന ചന്ദനത്തിന് ശുദ്ധിപോരെന്നും കളഭാഭിഷേകം ചെയ്യുന്നുവെങ്കില്‍ നല്ല രീതിയില്‍ വേണമെന്നും ജൂണിലെ ദേവപ്രശ്‌നത്തില്‍ കണ്ടിരുന്നു. തുടര്‍ന്നാണ് ശുദ്ധമായ ചന്ദനം വാങ്ങി സന്നിധാനത്ത് തന്നെ അരച്ചെടുക്കാന്‍ തീരുമാനിച്ചത്. കളഭാഭിഷേകത്തിനു മൂന്നു കിലോ ചന്ദനമാണു ദിവസവും വേണ്ടത്. നിലവില്‍ ചന്ദനം അരച്ചു കൊടുക്കുന്നവരില്‍നിന്നു വാങ്ങി ഉപയോഗിക്കുകയായിരുന്നു. 

അഭിഷേകത്തിനുള്ള വെള്ളത്തിനും ശുദ്ധിപോരെന്നു ദേവപ്രശ്‌നത്തില്‍ കണ്ടതിനാല്‍ നിലവില്‍ ഉപയോഗിക്കുന്ന കുന്നാര്‍ ഡാമില്‍ നിന്നുള്ള വെള്ളം മാറ്റാനും തീരുമാനിച്ചു. മറ്റു പൂജകള്‍ക്കും ഈ വെള്ളം ഉപയോഗിക്കില്ല. പകരം മാളികപ്പുറം ക്ഷേത്രത്തിനു സമീപമുള്ള ഉറവയില്‍നിന്നുള്ള വെള്ളം ഉപയോഗിക്കും. പൂജകള്‍ക്കായി 25 ലീറ്റര്‍ ശുദ്ധജലമാണു ദിവസവും വേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com