ബെംഗളൂരു സ്‌ഫോടനക്കേസ് പ്രതി സലിം അറസ്റ്റില്‍: കണ്ണൂരില്‍ വെച്ചാണ് പൊലീസ് പിടിയിലായത്

കഴിഞ്ഞ പത്തു വര്‍ഷമായ എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു.
ബെംഗളൂരു സ്‌ഫോടനക്കേസ് പ്രതി സലിം അറസ്റ്റില്‍: കണ്ണൂരില്‍ വെച്ചാണ് പൊലീസ് പിടിയിലായത്

കണ്ണൂര്‍: ബെംഗളൂരു സ്‌ഫോടനക്കേസ് പ്രതി പി സലീം അറസ്റ്റില്‍. ബുധനാഴ്ച രാത്രി കണ്ണൂരിലെ പിണറായിയില്‍ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളിയാണ് പിടിയിലായ സലീം. സ്‌ഫോടനങ്ങളെ തുടര്‍ന്ന് പത്തു വര്‍ഷമായി സലീം ഒളിവില്‍ കഴിയുകയായിരുന്നു. 

കഴിഞ്ഞ പത്തു വര്‍ഷമായ എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയടക്കമുള്ള ഉദ്യാഗസ്ഥര്‍ സലീമിനെ തലശ്ശേരിയില്‍ ചോദ്യംചെയ്യുകയാണ്. 

2008ൽ ​ജു​ലാ​യ് 25 ന് ​ബാം​ഗ്ലൂ​രി​ൽ എ​ട്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ബോം​ബ് സ്ഫോ​ട​ന പ​ര​ന്പ​ര​യി​ൽ ഒ​രു സ്ത്രീ ​മ​രി​ക്കു​ക​യും 25 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ത​ട​യ​ന്‍റ​വി​ട ന​സീ​ർ, സ​ർ​ഫ്രാ​സ് ന​വാ​സ്, പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി ഉ​ൾ​പ്പെ​ടെ 32 പേ​രാ​ണ് ബാ​ഗ്ലൂ​ർ സ്ഫോ​ട​ന​ക്കേ​സി​ൽ പ്ര​തി​ക​ൾ. 

കേ​സി​ലെ 12-ാം പ്ര​തി അ​ബ്ദു​ൾ റ​ഹീം എ​ന്ന അ​ഫ്താ​ർ, പ​തി​മൂ​ന്നാം പ്ര​തി മു​ഹ​മ്മ​ദ് ഫ​യാ​സ്, പ​തി​നാ​ലാം പ്ര​തി പി. ​ഫാ​യി​സ്, പ​തി​ന​ഞ്ചാം പ്ര​തി മു​ഹ​മ്മ​ദ് യാ​സി​ൻ എ​ന്ന വ​ർ​ഗീ​സ് ജോ​സ​ഫ് എ​ന്നി​വ​ർ പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ക്കുന്നതിനിടെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com