'നിരീശ്വരവാദിയായ കോടിയേരി പുരോഗമനം പറയും, വീട്ടില്‍ പോയാല്‍ പൂജയോട് പൂജ'

നിരീശ്വരവാദിയായ കോടിയേരി പുരോഗമനം പറയും; വീട്ടില്‍ പോയാല്‍ പൂജയോട് പൂജയാണെന്ന് ചെന്നിത്തല
'നിരീശ്വരവാദിയായ കോടിയേരി പുരോഗമനം പറയും, വീട്ടില്‍ പോയാല്‍ പൂജയോട് പൂജ'


കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തില്‍ ഉണ്ടായ വിധി ഇടതുപക്ഷ സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുന്നികളുടെ പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. കോടിയേരിയും രമേശ് ചെന്നിത്തലയുമല്ല ഇക്കാര്യം തീരുമാനിക്കേണ്ടത്. അത് തീരുമാനിക്കാനുള്ള ആളുകള്‍ വേറെയാണെന്നും ചെന്നിത്തല പറഞ്ഞു. അത് അവര്‍ തീരുമാനിക്കട്ടെ. നിരീശ്വരവാദിയായ കോടിയേരി പുരോഗമനവാദം പറയുമ്പോള്‍ സ്വന്തം വീട്ടില്‍ ശത്രു സംഹാര പൂജയും പൂമൂടലും നടക്കുന്ന എന്ന കാര്യം അദ്ദേഹം വിസ്മരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

ആചാരങ്ങളും അനുഷ്ഠാനങ്ങളും ഓരോ സമുദായത്തിനുമുണ്ട്. അത് വിശ്വാസികള്‍ക്കാണ്. സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ മറ്റൊന്നും കഴിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സുപ്രീം കോടതിയുടെ എല്ലാവിധിയും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടേ. തീയേറ്ററില്‍ ജനഗണമന പാടുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നായിരുന്നു  ഒരു സുപ്രീം കോടതി വിധി. ആ വിധി കേരളത്തില്‍ നടപ്പാക്കിയില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റിവിഷന്‍ ഹര്‍ജി നല്‍കി. അത് കോടതി അംഗീകരിച്ചെന്നും ചെന്നിത്തല പറഞ്ഞു

മുഖ്യമന്ത്രി പറയുന്നത് നവേത്ഥാന പ്രസ്ഥാനങ്ങളിലൂടെ മുന്നേറിയ ഒരു നാടിനെ പിന്നോട്ടടിപ്പിക്കുകയാണെന്നാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന് അത് പറയാം. പക്ഷെ അതിലെന്താണ് കമ്യൂണിസ്റ്റ് സംഭാവനകള്‍ എന്ന് അദ്ദേഹം വ്യക്തമാക്കണം. കേരളത്തിലും ഇന്ത്യയിലും ഇന്ന് കാണുന്ന നവേത്ഥാന മുന്നേറ്റങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണ്. അ്‌ന്നൊന്നും കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്ലെന്നും 1932ലാണ് പാര്‍ട്ടി രൂപികരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com