മുളകുപൊടിയിലുള്ളത് കാന്‍സറുണ്ടാക്കാന്‍ പോന്ന വിഷം, സംസ്ഥാനത്ത് കറി പൗഡറുകള്‍ നിരോധിക്കണമെന്ന് ഹര്‍ജി

എത്തിയോണ്‍ ശരീരത്തില്‍ കടന്നാല്‍ ഛര്‍ദ്ദി, വയറിളക്കം, തലവേദന,വിയര്‍ക്കല്‍, തളര്‍ച്ച, പ്രതികരണ ശേഷി കുറയുക, സംസാരം മന്ദഗതിയിലാവുക എന്നിവയ്ക്ക് പുറമേ മരണകാരണവും ആയേക്കാമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി
മുളകുപൊടിയിലുള്ളത് കാന്‍സറുണ്ടാക്കാന്‍ പോന്ന വിഷം, സംസ്ഥാനത്ത് കറി പൗഡറുകള്‍ നിരോധിക്കണമെന്ന് ഹര്‍ജി

കൊച്ചി:  സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന മുളകുപൊടിയില്‍ 86 ശതമാനത്തിലും മാരക കീടനാശിനിയായ എത്തിയോണ്‍ അടങ്ങിയിട്ടുള്ളതിനാല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കാന്‍സര്‍ ഉള്‍പ്പടെയുള്ള മാരക രോഗങ്ങള്‍ക്ക് എത്തിയോണ്‍ ശരീരത്തിലെത്തുന്നത് കാരണമാകുമെന്നും കണ്ണൂര്‍ സ്വദേശിയായ ലിയോനാര്‍ഡ് ജോണിന്റെ ഹര്‍ജിയില്‍ പറയുന്നു.

 സംസ്ഥാനത്തെ വിപണിയിലുള്ള 94 കറി പൗഡറുകള്‍ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് 22 ബ്രാന്‍ഡുകളില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ അളവില്‍ എത്തിയോണ്‍ കണ്ടെത്തിയത്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളായണിയിലെ ലാബിലാണ് പരിശോധന നടത്തിയത്.  മുളക് ചെടിയെ ബാധിക്കുന്ന കീടങ്ങളെ തുരത്താനാണ് എത്തിയോണ്‍ കൃഷിയിടങ്ങളില്‍ പ്രയോഗിക്കുന്നത്. 

എത്തിയോണ്‍ ശരീരത്തില്‍ കടന്നാല്‍ ഛര്‍ദ്ദി, വയറിളക്കം, തലവേദന,വിയര്‍ക്കല്‍, തളര്‍ച്ച, പ്രതികരണ ശേഷി കുറയുക, സംസാരം മന്ദഗതിയിലാവുക എന്നിവയ്ക്ക് പുറമേ മരണത്തിനും കാരണമായേക്കാമെന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുട്ടികളുടെ വളര്‍ച്ചയെയും ഗര്‍ഭിണികളെയും എത്തിയോണിന്റെ ഉപയോഗം ബാധിക്കുമെന്നും സന്ധിവാതം ഉണ്ടാകുന്നതിനും കാഴ്ചയും ഓര്‍മ്മയും നഷ്ടപ്പെടുന്നതിനും ഇത് കാരണമാകുമെന്നും ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com