ശബരിമല: സുപ്രിം കോടതി വിധി നിരാകരിക്കാനാവില്ലെന്ന് എല്‍ഡിഎഫ്; നിലപാട് ജനങ്ങളോടു വിശദീകരിക്കും

ശബരിമല കേസിലെ വിധി സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടുണ്ടായതല്ലെന്ന് വിജയരാഘവന്‍
ശബരിമല: സുപ്രിം കോടതി വിധി നിരാകരിക്കാനാവില്ലെന്ന് എല്‍ഡിഎഫ്; നിലപാട് ജനങ്ങളോടു വിശദീകരിക്കും

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി നടപ്പാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നിരാകരിക്കാനാവില്ലെന്ന് വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശബരിമല കേസിലെ വിധി സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടുണ്ടായതല്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ എല്‍ഡിഎഫ് ജനങ്ങളോടു വിശദീകരിക്കും. ശബരിമല വിഷയത്തിലെ നിലപാടു വ്യക്തമാക്കാന്‍ പൊതുയോഗങ്ങള്‍ ചേരും. 16ന് തിരുവനന്തപുരത്തും 23ന് പത്തനംതിട്ടയിലും 24ന് കൊല്ലത്തും സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. 30ന് ജില്ലാതലങ്ങളില്‍ യോഗങ്ങള്‍ നടത്തും. വിപുലമായി കുടുംബ യോഗങ്ങള്‍ സംഘടിപ്പിക്കാനും എല്‍ഡിഎഫ് തീരുമാനിച്ചു.

സുപ്രിം കോടതി വിധി സര്‍ക്കാരിനെതിരായി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിശ്വാസികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ അവഹേളിക്കാന്‍ ശ്രമം നടക്കുന്നു. സമരത്തെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമായി മാറ്റുകയാണെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com