മൊബൈൽ ഫോൺ മോഷണം പോയി ; വിവരാവകാശത്തിലൂടെ കണ്ടെത്തി

ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ മോ​ഷ​ണം ​പോ​യ മൊ​ബൈ​ൽ ഫോ​ൺ വിവരാവകാശ അപേക്ഷയിലൂടെ തിരികെ കിട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊ​ച്ചി: ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ മോ​ഷ​ണം ​പോ​യ മൊ​ബൈ​ൽ ഫോ​ൺ വിവരാവകാശ അപേക്ഷയിലൂടെ തിരികെ കിട്ടി.  വി​വ​രാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​നും കേ​ര​ള ആർടിഐ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റു​മാ​യ ഡി.​ബി. ബി​നു​വി​നാ​ണ്​ ന​ഷ്​​ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യെ​ത്തു​ട​ർ​ന്ന്​ തി​രി​കെ കി​ട്ടി​യ​ത്.

ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​ന്​ എ​റ​ണാ​കു​ളം-​ഹൈ​ദ​രാ​ബാ​ദ്​ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യ​വെ തൃ​ശൂ​രിൽ വെച്ചാണ് ഫോ​ൺ  നഷ്ടപ്പെട്ട​ത്. യാ​ത്ര തു​ട​രേ​ണ്ട സാഹചര്യം ആയ​തി​നാ​ൽ തൃ​ശൂ​രിലെ സു​ഹൃ​ത്ത്​ ജോ​സ​ഫ്​ ജോ​ണി​നെ റെ​യി​ൽ​വേ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​രാ​തി സ്വീ​ക​രി​ച്ച പൊ​ലീ​സ്​ ര​ണ്ടു​​മാ​സം ക​ഴി​ഞ്ഞി​ട്ടും കേ​സ്​ സൈ​ബ​ർ സെ​ല്ലി​ന്​ കൈ​മാ​റു​ന്ന​ത് അ​ട​ക്കം ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ല്ല.

ഇതേത്തുടർന്ന്  കേ​സി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ രേ​ഖ ആ​വ​ശ്യ​പ്പെ​ട്ട്​ ബി​നു റെ​യി​ൽ​വേ പൊ​ലീ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഒാ​ഫി​സ​ർ​ക്ക്​ അ​പേ​ക്ഷ ന​ൽ​കി. ഇ​തോ​ടെ ​റെ​യി​ൽ​വേ സൈ​ബ​ർ സെ​ല്ലി​ന്​ കേ​സ്​ കൈ​മാ​റി. ഇ​വ​ർ ന​ട​ത്തി​യ അ​​ന്വേ​ഷ​ണ​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തുകയായിരുന്നു. ഇയാളിൽ നിന്ന് ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത്​ റെയിൽവേ പൊലീസ് ബി​നു​വി​ന്​ കൈ​മാ​റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com