സ്ത്രീകളുടെ സമരം ഞെട്ടിക്കുന്നത്; സുപ്രിംകോടതി ജനവികാരം മനസ്സിലാക്കണം, ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ അറ്റോര്‍ണി ജനറല്‍ 

ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍.
സ്ത്രീകളുടെ സമരം ഞെട്ടിക്കുന്നത്; സുപ്രിംകോടതി ജനവികാരം മനസ്സിലാക്കണം, ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ അറ്റോര്‍ണി ജനറല്‍ 

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍. 
കോടതി വിധിക്കെതിരെ സ്ത്രീകള്‍ നടത്തുന്ന സമരം ഞെട്ടിക്കുന്നതാണ്. കോടതി ജനവികാരം മനസ്സിലാക്കണമായിരുന്നു. ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര എഴുതിയ വിയോജിപ്പ് വിധിയോടാണ് തനിക്ക് യോജിപ്പെന്ന് കെ കെ വേണുഗോപാല്‍ പറഞ്ഞു. ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു എജിയുടെ പ്രതികരണം. 

സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരെ കേരളത്തില്‍ ആര്‍എസ്എസിന്റെയും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെയും ആഭിമുഖ്യത്തില്‍ പ്രതിഷേധം തുടരുകയാണ്. ആയിരക്കണക്കിന് സ്ത്രീകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ഹൈന്ദവ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വേണുഗോപാലിന്റെ പ്രതികരണം.

സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന പുന:പരിശോധന ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഈ ഘട്ടത്തില്‍ പുറത്തുവന്ന എജിയുടെ നിലപാടിന്റെ അടിസ്ഥാനത്തില്‍ സുപ്രിംകോടതി ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടാന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധര്‍ നല്‍കുന്ന സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com