എടിഎം മോഷ്ടാക്കള്‍ കേരളം വിട്ടു; മടങ്ങിയത് ധന്‍ബാദ് എക്‌സ്പ്രസ്സില്‍

എടിഎം മോഷ്ടാക്കള്‍ കേരളം വിട്ടു; മടങ്ങിയത് ധന്‍ബാദ് എക്‌സ്പ്രസ്സില്‍
എടിഎം മോഷ്ടാക്കള്‍ കേരളം വിട്ടു; മടങ്ങിയത് ധന്‍ബാദ് എക്‌സ്പ്രസ്സില്‍

കൊച്ചി: എറണാകുളം ജില്ലയിലെ രണ്ട് എടിഎമ്മുകള്‍ തകര്‍ത്ത ശേഷം മോഷണസംഘം പോയത് ട്രയിനിലാണെന്ന് റയില്‍വെ ഉദ്യോഗസ്ഥരുടെ മൊഴി. രാവിലെ 6: 30ന് ഏഴംഗസംഘം ചാലക്കുടിയിലെത്തിയാതായി റയില്‍വെ ഉദ്യോഗസ്ഥര്‍ പറയുന്നു. ചാലക്കുടിയില്‍ വാഹനം ഉപേക്ഷിച്ച് സ്‌കൂളിന് പിന്നില്‍ നിന്ന് ഏഴു പേര്‍ നടന്ന പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

സിസി ടിവിയില്‍ പതിഞ്ഞ പ്രദേശത്ത് തന്നെയാണ് മണം പിടിച്ച പോലീസ് നായയും എത്തിയത്. ഈ ഏഴംഗ സംഘം ചാലക്കുടി റെയില്‍വേ സ്‌റ്റേഷന്‍ വഴി രക്ഷപ്പെട്ടതായാണ് പൊലീസ് നിഗമനം. പാലക്കാട്ടേക്ക് നേരിട്ട് ട്രയിന്‍ ഇല്ലാത്തതിനാല്‍ ചാലക്കുടിയില്‍ നിന്ന് പാസഞ്ചറില്‍ തൃശിലെത്തിയ ശേഷം അവിടെ നിന്ന് ധന്‍ബാദ് എക്‌സ്പ്രസില്‍ കേരളം വിട്ടെന്നാണ് അനുമാനിക്കുന്നത്.

മോഷണത്തിന് പിന്നില്‍ പ്രഫഷണല്‍ സംഘമാണെന്ന് തൃശൂര്‍ റൂറല്‍ എസ്പി പറഞ്ഞു. മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലെ പോലീസ് സേനകളുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പ്രതികള്‍ ഉപേക്ഷിച്ച വാഹനത്തിന് സമീപം കണ്ടെത്തിയ രക്തക്കറയ്ക്ക് കേസുമായി ബന്ധമില്ലെന്നാണ് സൂചന. എറണാകുളം ഇരുമ്പനത്ത് എസ്.ബി.ഐ.യുടെ എ.ടി.എമ്മില്‍നിന്ന് 25 ലക്ഷം രൂപയും തൃശ്ശൂര്‍ കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എമ്മില്‍നിന്ന് 10.60 ലക്ഷം രൂപയുമാണ് കവര്‍ന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ അറുത്തുമാറ്റി ട്രേയിലിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. ക്യാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പ്രതികള്‍ ഇതര സംസ്ഥാനക്കാരാകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com