എന്‍എസ്എസിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ തോറ്റത് ചരിത്രം; കോടിയേരിക്ക് മറുപടിയുമായി എന്‍എസ്എസ്

എന്‍എസ്എസിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ തോറ്റത് ചരിത്രം - കോടിയേരിക്ക് മറുപടിയുമായി എന്‍എസ്എസ്
എന്‍എസ്എസിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ തോറ്റത് ചരിത്രം; കോടിയേരിക്ക് മറുപടിയുമായി എന്‍എസ്എസ്

ചങ്ങനാശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ അണിനിരന്നത് രാഷ്ട്രീയ അടിസ്ഥാനത്തിലല്ല വിശ്വാസികള്‍ക്കൊപ്പമാണെന്ന് എന്‍എന്‍എസ്. വിശ്വാസം സംരക്ഷിക്കാനാണ് സമാധാന പരമായ പ്രതിഷേധത്തില്‍ അണിചേരാനുള്ള സംഘടനയുടെ തീരുമാനം.എന്‍എസ്എസിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ പരാജയപ്പെട്ടത് ചരിത്രമാണെന്നും നേതാക്കള്‍ വ്യക്തമാക്കി.

ശബരിമല സമരത്തില്‍ അണിചേര്‍ന്നിരിക്കുന്ന എന്‍എസ്എസ് അതിലെ അപകടം തിരിച്ചറിയണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാരിനെതിരെയുള്ള നീക്കങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുക്കുന്നത് ആര്‍എസ്എസ്- ബിജെപി സംഘമാണെന്ന് എന്‍എസ്എസ് നേതൃത്വം തിരിച്ചറിയുന്നില്ല. എന്‍എസ്എസിന്റെ പല കരയോഗങ്ങളുടെയും ഭാരവാഹികള്‍ നാമജപഘോഷയാത്രയ്ക്ക് ആളെ കൂട്ടുകയും ആളു കൂടുമ്പോള്‍ അതിന്റെ നേതൃത്വം ആര്‍എസ്എസ്, ബിജെപി നേതാക്കാളുടെതാകുകയും ചെയ്യുന്നുവെന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം. പാര്‍ട്ടി മുഖപത്രത്തിലെ രണ്ടാം വിമോചനസമര മോഹം എന്ന ലേഖനത്തിലായിരുന്നു കോടിയേരിയുടെ എന്‍എസ്എസിനെതിരായ പരാമല്‍ശം. ഇതിനെതിരെയാണ് എന്‍എസ്എസ് മറുപടിയുമായി രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com