തുലാമാസ പൂജയ്ക്കായുളള ഒരുക്കങ്ങള്‍ തിങ്കളാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി; പമ്പയിലും നിലയ്ക്കലിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണം

തുലാമാസപൂജയ്ക്കായുള്ള ഒരുക്കങ്ങള്‍ തിങ്കളാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
തുലാമാസ പൂജയ്ക്കായുളള ഒരുക്കങ്ങള്‍ തിങ്കളാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി; പമ്പയിലും നിലയ്ക്കലിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണം

തിരുവനന്തപുരം: തുലാമാസപൂജയ്ക്കായുള്ള ഒരുക്കങ്ങള്‍ തിങ്കളാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം.പമ്പയിലും നിലയ്ക്കലിലും ആവശ്യമായ ക്രമീകരണങ്ങളെല്ലാം ഒരുക്കണം. ദേവസ്വംബോര്‍ഡുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ദേവസ്വം, വനം, ജലവിഭവമന്ത്രിമാരും അവലോകനയോഗത്തില്‍ പങ്കെടുത്തു. 

അതിനിടെ, ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ തന്ത്രികുടുംബം പുനപ്പരിശോധനാ ഹര്‍ജി നല്‍കി. കണ്ഠര് മോഹനര്, കണ്ഠര് രാജീവര് എന്നിവരാണ് ഹര്‍ജി നല്‍കിയത്. 

വിഗ്രഹ ആരാധന ഹിന്ദു മതത്തില്‍ അനിവാര്യം ആണെന്നും പ്രതിഷ്ഠയ്ക്ക് അവകാശം ഉണ്ടെന്നുമുള്ള വാദമാണ് ഹര്‍ജിയില്‍ തന്ത്രി കുടുംബം മുന്നോട്ടുവച്ചിരിക്കുന്നത്. ഭരണഘടനയുടെ 25 (1) അനുച്ഛേദം പ്രകാരം പ്രതിഷ്ഠയ്ക്ക് ഉള്ള അവകാശം സുപ്രീം കോടതി കണക്കില്‍ എടുത്തില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

ശബരിമല ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം താഴ്മണ്‍ കുടുംബത്തിന് ആണെന്ന് തന്ത്രി കുടുംബം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com