തൃപ്തി ദേശായിയെ സര്‍ക്കാര്‍ തടയണം ; സംസ്ഥാന സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കേന്ദ്രം ഇടപെടണമെന്ന് പന്തളം രാജകുടുംബം

തൃപ്തി ദേശായി വന്നാല്‍ ഗാന്ധിയന്‍ മാര്‍ഗത്തില്‍ തടയുമെന്ന് അയ്യപ്പസേവാ സമിതി നേതാവ് രാഹുല്‍ ഈശ്വര്‍
തൃപ്തി ദേശായിയെ സര്‍ക്കാര്‍ തടയണം ; സംസ്ഥാന സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കേന്ദ്രം ഇടപെടണമെന്ന് പന്തളം രാജകുടുംബം

പത്തനംതിട്ട : ശബരിമലയില്‍ പ്രവേശിക്കുമെന്ന ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ പ്രസ്താവനക്കെതിരെ പന്തളം രാജകുടുംബം രംഗത്തെത്തി. തൃപ്തി ദേശായിയെ സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കേന്ദ്രം ഇടപെടണം. അത് സംസ്ഥാന സര്‍ക്കാരിന് ദോഷകരമാണ്. വിഷയത്തില്‍ വേണ്ടി വന്നാല്‍ ഡല്‍ഹിക്ക് പ്രതിനിധിയെ അയക്കുമെന്നും ശശികുമാര വര്‍മ പറഞ്ഞു. 

തൃപ്തി ദേശായി വന്നാല്‍ ഗാന്ധിയന്‍ മാര്‍ഗത്തില്‍ തടയുമെന്ന് അയ്യപ്പസേവാ സമിതി നേതാവ് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുക്കുന്നില്ല. എന്തു വന്നാലും താന്‍ ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി പ്രസ്താവിച്ചിരുന്നു. 

ശബരിമലയില്‍ പ്രവേശിക്കുന്നതിനുള്ള തീയതി ഉടന്‍ പ്രഖ്യാപിക്കും. ഒരു സംഘം സ്ത്രീകള്‍ക്കൊപ്പമാകും താന്‍ ശബരിമലയിലെത്തുക. സ്ത്രീ പ്രവേശനത്തിനെതിരെ കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അനാവശ്യമാണ്. വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഭരണഘടനാ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും തൃപ്തി ദേശായി അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com