കെപിഎസി ലളിതയെ സം​ഗീത നാടക അക്കാദമി ചെയർപേഴ്സൺ സ്ഥാനത്ത് നിന്നും പുറത്താകണം: എഐവൈഎഫ് 

സർക്കാർ സംവിധാനങ്ങളുടെ തലപ്പത്തിരുന്ന് ഉത്തരവാദ രഹിതമായ പ്രസ്താവനകൾ നടത്തുന്നത് അം​ഗീകരിക്കാനാകില്ലെന്ന് എഐവൈഎഫ്
കെപിഎസി ലളിതയെ സം​ഗീത നാടക അക്കാദമി ചെയർപേഴ്സൺ സ്ഥാനത്ത് നിന്നും പുറത്താകണം: എഐവൈഎഫ് 

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ അനുകൂലിച്ചും, സിനിമയിലെ വനിതാ കൂട്ടായ്മയെ അപലപിച്ചും  പ്രസ്താവന നടത്തിയ നടി കെപിഎസി ലളിതയ്ക്കെതിരെ എഐവൈഎഫ് രം​ഗത്ത്. ലളിതയെ സം​ഗീത നാടക അക്കാദമി ചെയർപേഴ്സൺ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. സർക്കാർ സംവിധാനങ്ങളുടെ തലപ്പത്തിരുന്ന് ഉത്തരവാദ രഹിതമായ പ്രസ്താവനകൾ നടത്തുന്നത് അം​ഗീകരിക്കാനാകില്ലെന്ന് എഐവൈഎഫ് നേതൃത്വം വ്യക്തമാക്കി. 

സംഘടനയില്‍ നടന്ന കാര്യങ്ങള്‍ സംഘടനകത്താണ് പറയേണ്ടതെന്നായിരുന്നു വനിതാ കൂട്ടായ്മയുടെ വാർത്താസമ്മേളനത്തെ വിമർശിച്ച് ലളിത പറഞ്ഞത്.  പുറത്തുള്ള ആളുകളെക്കൊണ്ട് കൈകൊട്ടി ചിരിപ്പിക്കരുത്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പരാതികള്‍ പറയാന്‍ പറ്റിയ സംഘടനയാണ്  അമ്മയെന്നും കെ.പി.എ.സി. ലളിത പറഞ്ഞിരുന്നു. സിനിമ എന്ന് പറഞ്ഞാല്‍ കിട്ടുന്ന വേഷത്തില്‍ സംതൃപ്തയാകണം. എല്ലാവര്‍ക്കും എന്നും അവസരം ലഭിക്കണമെന്നില്ല.

ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്  ഭൂകമ്പമുണ്ടാക്കി എല്ലാവര്‍ക്കും കൈക്കൊട്ടി ചിരിക്കാന്‍ എന്തിനാണ് തുനിയുന്നത്. എല്ലാവരും ചിരിക്കാനായി നോക്കിയിരിക്കുകയാണ്. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല. നിരവധി അവാര്‍ഡുകള്‍ നേടിയ ആളും കേണലുമൊക്കെയാണ്. സംഘടനയില്‍നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുന്നതിന് അവര്‍ വന്ന് സംഘനയോട് മാപ്പ് പറയട്ടെയെന്നും ലളിത അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com