' അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി എന്ന് ആര്‍എസ്എസിന് വെടി മരുന്നിടാന്‍ ഞാനില്ല'

ഇപ്പോള്‍ റാന്നിയിലെ വീട്ടിലുണ്ട്. മല കയറാന്‍ ഉദ്ദേശിക്കുന്നില്ല. ''അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി'' എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപി
' അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി എന്ന് ആര്‍എസ്എസിന് വെടി മരുന്നിടാന്‍ ഞാനില്ല'

 പത്തനംതിട്ട :  ശബരിമലയില്‍ ഇപ്പോള്‍ പോയി വിവാദം ആളിക്കത്തിക്കാന്‍ താനില്ലെന്ന് ആക്ടിവിസ്റ്റായ അരുന്ധതി ബി. അവിശ്വാസിയായ ചുംബന സമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തിയെന്ന് ആര്‍എസ്എസിന് വെടിമരുന്നിട്ട് കൊടുക്കുകയല്ലാതെ മറ്റൊന്നും സ്ഥാപിക്കാന്‍ തന്റെ ശബരിമല പ്രവേശനത്തിന് സാധിക്കില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

 കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ..
പതിന്നാല് വയസ്സുവരെ ഭക്തയായിരുന്നു. എരുമേലിയില്‍ പോയി മാലയിട്ട് 41 ദിവസം വ്രതം നോക്കി 5 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്.

ഇപ്പോള്‍ റാന്നിയിലെ വീട്ടിലുണ്ട്. മല കയറാന്‍ ഉദ്ദേശിക്കുന്നില്ല. ''അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി'' എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ല.

ഇത് കൃഷ്ണപിള്ളയുടെ കാലമല്ല. നിയമം തുല്യതക്കൊപ്പമാണ്. നാട് കത്താന്‍ സാധ്യതയുള്ള സന്ദര്‍ഭത്തില്‍ സാധാരണവിശ്വാസികളുടെ വികാരങ്ങളെ മാനിക്കുന്നത് കുറച്ചിലല്ല, മിനിമം ജാഗ്രതയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com