വേണ്ടി വന്നാൽ നിയമം കൈയിലെടുക്കും : കെ സുരേന്ദ്രൻ 

വി​ശ്വാ​സം ത​ക​ർ​ക്കാ​ൻ സ​ർ​ക്കാ​ർ മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ ചെ​റു​ക്കാ​ൻ ത​ങ്ങ​ളും ത​യാ​റാ​ണെ​ന്ന് സു​രേ​ന്ദ്ര​ൻ
വേണ്ടി വന്നാൽ നിയമം കൈയിലെടുക്കും : കെ സുരേന്ദ്രൻ 

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​നെ​തി​രേ വേ​ണ്ടി​വ​ന്നാ​ൽ നി​യ​മം കൈ​യി​ലെ​ടു​ക്കു​മെ​ന്ന് ബി​ജെ​പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ​സു​രേ​ന്ദ്ര​ൻ. വി​ശ്വാ​സം ത​ക​ർ​ക്കാ​ൻ സ​ർ​ക്കാ​ർ മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ ചെ​റു​ക്കാ​ൻ ത​ങ്ങ​ളും ത​യാ​റാ​ണെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. 

നിലവിലെ സാഹചര്യത്തിന്​ സർക്കാർ കനത്ത വില നൽകേണ്ടി വരും. പൊലീസും ദേവസ്വം മന്ത്രിയും തമ്മിൽ ഒത്തുകളിക്കുകയാണ്​. വേണ്ടി വന്നാൽ ദേവസ്വം മന്ത്രിയെ വീടിന്​ പുറത്തേക്ക്​ ഇറക്കാതെ തടയാൻ കഴിയും. എന്നാൽ, ഇപ്പോൾ അത്തരം പ്രതിഷേധങ്ങളിലേക്ക്​ ​പോകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ശബരിമലയിൽ സ​ർ​ക്കാ​ർ മ​ന​പ്പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. പോ​ലീ​സ് യൂ​ണി​ഫോം യു​വ​തി​ക​ൾ​ക്കാ​യി ദു​രു​പ​യോ​ഗം ചെ​യ്തു. പോ​ലീ​സ് ഹെ​ൽ​മ​റ്റും ച​ട്ട​യും ന​ൽ​കി​യ​ത് പോ​ലീ​സ് നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നമാണ്. ഇ​ക്കാ​ര്യ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച​യാ​ണ് സം​ഭ​വി​ച്ച​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. എറണാകുളം സ്വദേശി രഹ്ന ഫാത്തിമയും ആന്ധ്രയിൽ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തക കവിതയും നടപ്പന്തൽ വരെ എത്തിയതിന്​ പിന്നാലെയാണ്​ കെ.സുരേന്ദ്ര​ന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com