കേന്ദ്ര സര്‍ക്കാരിന്റെ കത്തിന്റെ മറവില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പച്ചക്കള്ളം പ്രചരിപ്പിക്കുന്നു : ബിജെപി

കേന്ദ്ര സര്‍ക്കാരിന്റെ കത്തിന്റെ മറവില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് ബിജെപി ആരോപിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ കത്തിന്റെ മറവില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പച്ചക്കള്ളം പ്രചരിപ്പിക്കുന്നു : ബിജെപി

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ കത്തിന്റെ മറവില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ചില മാധ്യമങ്ങളും ദുഷ്ടലാക്കോടെ ഇത് ഏറ്റ് പിടിച്ച് വര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ക്ഷ്ത്രത്തില്‍ പ്രവേശിക്കാന്‍ ഇടത് സംഘടനകള്‍ / വനിതാ അവകാശ ആക്റ്റിവിസ്റ്റുകള്‍ / ഇടതു നിലപാടുള്ള തീവ്രവാദ സംഘടനകള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തുള്ളതായി ബിജെപി ചൂണ്ടിക്കാട്ടുന്നു. 

ബിജെപിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം

കേന്ദ്ര സര്‍ക്കാരിന്റെ കത്തിന്റെ മറവില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പച്ചകള്ളം പ്രചരിപ്പിക്കുകയാണ്. ചില മാധ്യമങ്ങളും ദുഷ്ടലാക്കോടെ ഇത് ഏറ്റ് പിടിച്ച് വര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഈ പശ്ചാതലത്തില്‍ സത്യം അറിയാന്‍ കത്തിന്റെ കോപ്പിയും മലയാള വിവര്‍ത്തനവും പ്രബുദ്ധരായ അയ്യപ്പഭക്തജനങ്ങളുടെ അറിവിലേക്കായി ഇതോടൊപ്പം ചേര്‍ക്കുന്നു.

സമീപകാലത്തെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. സ്ത്രീ പ്രവേശത്തിനായി ഇടത് സംഘടനകള്‍ / വനിതാ അവകാശ ആക്റ്റിവിസ്റ്റുകള്‍ / ഇടതു നിലപാടുള്ള തീവ്രവാദ സംഘടനകള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തുണ്ട്. ഇതിനെതിരെ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളും ഭക്തരും രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ ശബരിമലയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം. സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചാരണവും നിരീക്ഷിക്കണം ' ഇതാണ് നിര്‍ദ്ദേശത്തിന്റെ രത്‌ന ചുരുക്കം.

കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകള്‍ക്കും പോലീസ് മേധാവികള്‍ക്കും ഇതേ കത്ത് കേന്ദ്രസര്‍ക്കാര്‍ അയച്ചിട്ടുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com