കാലവര്‍ഷം പിന്‍വാങ്ങി ; തുലാവര്‍ഷം വെള്ളിയാഴ്ച മുതല്‍

വടക്കുകിഴക്കന്‍ (തുലാവര്‍ഷം ) ഈ മാസം 26 ഓടെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി
കാലവര്‍ഷം പിന്‍വാങ്ങി ; തുലാവര്‍ഷം വെള്ളിയാഴ്ച മുതല്‍

തിരുവനന്തപുരം : തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കുകിഴക്കന്‍ (തുലാവര്‍ഷം ) ഈ മാസം 26 ഓടെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. 

 വ​ട​ക്കു കി​ഴ​ക്ക​ൻ ദി​ശ​യി​ൽ നി​ന്നു​ള്ള കാ​റ്റ് ശ​ക്തി പ്രാ​പി​ച്ചു. ഇ​തി​നൊ​പ്പം ആ​ൻ​ഡ​മാ​ൻ തീ​ര​ത്ത് രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ​മേ​ഖ​ല അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ശ​ക്ത​മാ​കു​മെ​ന്നും ഇ​തും തു​ലാ​വ​ർ​ഷ​ത്തി​ന്‍റെ വ​ര​വി​ന് ആ​ക്കം കൂ​ട്ടു​മെ​ന്നു​മാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ഗ​മ​നം. അ​തേ​സ​മ​യം തു​ലാ​വ​ർ​ഷം ബു​ധ​നാ​ഴ്ച​യോ​ടെ ത​ന്നെ സം​സ്ഥാ​ന​ത്ത് പെ​യ്ത്തു തു​ട​ങ്ങു​മെ​ന്നാ​ണ് ചി​ല സ്വ​കാ​ര്യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ ഏ​ജ​ൻ​സി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 

മഹാപ്രളയം ഉണ്ടാക്കിയ എടവപ്പാതിക്കാലത്ത് കേരളത്തില്‍ 23.34 ശതമാനം മഴയാണ് അധികം ലഭിച്ചത്. ശ​രാ​ശ​രി 203 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ട​യി​ട​ത്ത് 251 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ​യാ​ണ് ജൂ​ണ്‍ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ നീ​ളു​ന്ന കാ​ല​വ​ർ​ഷ കാ​ല​ത്ത് കേ​ര​ള​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com