പഴയ സാരിയില്‍ 36000 രൂപയുടെ സ്റ്റിക്കര്‍ ഒട്ടിച്ചു, ഇവനാണോ ധര്‍മ്മത്തെ കുറിച്ച് പറയുന്നത്; രാഹുല്‍ ഈശ്വറിനെതിരെ ഹിമവല്‍ ഭദ്രാനന്ദ 

രാഹുല്‍ ഈശ്വറിനെതിരെ ഗുരുതര ആരോപണവുമായി ഹിമവല്‍ ഭദ്രാനന്ദ 
പഴയ സാരിയില്‍ 36000 രൂപയുടെ സ്റ്റിക്കര്‍ ഒട്ടിച്ചു, ഇവനാണോ ധര്‍മ്മത്തെ കുറിച്ച് പറയുന്നത്; രാഹുല്‍ ഈശ്വറിനെതിരെ ഹിമവല്‍ ഭദ്രാനന്ദ 

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ ഗുരുതര ആരോപണവുമായി ഹിമവല്‍ ഭദ്രാനന്ദ. തന്റെ ഫെയ്‌സ്ബുക്ക് ലൈവിലുടെയാണ് ഹിമവല്‍ ഭദ്രാനന്ദ രാഹുല്‍ ഈശ്വറിനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചത്. 

തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ ഒരു അനാഥ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ഹിമവല്‍ ഭദ്രാനന്ദ രാഹുലിനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. പെണ്‍കുട്ടിക്ക് വിവാഹ സാരി വാങ്ങാനായി ഒരു പ്രമുഖ വസ്ത്രാലയത്തെ രാഹുല്‍ സമീപിച്ചു. കാര്യം മനസിലാക്കിയ വസ്ത്രാലയ ഉടമ 36000 രൂപ വില വരുന്ന വിവാഹസാരി സൗജന്യമായി നല്‍കി. എന്നാല്‍ ഈ സാരി പെണ്‍കുട്ടിക്ക് നല്‍കാതെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി പകരം പഴയ ഒരു സാരി നല്‍കി എന്നാണ് ഭദ്രാനന്ദയുടെ ആരോപണം. പുതിയ സാരിയില്‍ ഒട്ടിച്ചിരുന്ന വിലയുടെ സ്റ്റിക്കര്‍ ഉടുത്തു പഴകിയ സാരിയില്‍ മാറ്റി ഒട്ടിച്ചാണ് കബളിപ്പിച്ചതെന്നും ഹിമവല്‍ ഭദ്രാനന്ദ ആരോപിക്കുന്നു.ഇവനാണോ ധര്‍മ്മത്തെ കുറിച്ച് പറയുന്നതെന്നും ഹിമവല്‍ ഭദ്രാനന്ദ ചോദിച്ചു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അക്രമം നടത്തി ജയിലിലായ മറ്റുളളവരുടെ കാര്യത്തില്‍ ഒരു ഇടപെടല്‍ നടത്തിക്കാനോ അവരെ ജാമ്യത്തിലിറക്കുന്നതിലോ രാഹുലിനും ഭാര്യയ്ക്കും താല്‍പര്യമില്ല. വിശ്വാസികളെ ഇളക്കിവിട്ട് ശബരിമലയെ ഒരു കലാപഭൂമിയാക്കുന്നതിനോട് താല്‍പര്യമില്ലാത്തതിനാലാണ് ശബരിമലയിലേക്ക് താന്‍ പോകാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com