ശബരിമലയില്‍ യുവതി പ്രവേശിച്ചുവെന്ന് സംശയം: ശ്രീകോവിലിന് സമീപം പ്രതിഷേധം; അഭ്യൂഹമെന്ന് പൊലീസ്

സന്നിധാനത്ത് യുവതി പ്രവേശിച്ചെന്ന സംശയത്തെ തുടര്‍ന്ന് ശബരിമലയില്‍ വീണ്ടും പ്രതിഷേധം
ശബരിമലയില്‍ യുവതി പ്രവേശിച്ചുവെന്ന് സംശയം: ശ്രീകോവിലിന് സമീപം പ്രതിഷേധം; അഭ്യൂഹമെന്ന് പൊലീസ്

ശബരിമല:സന്നിധാനത്ത് യുവതി പ്രവേശിച്ചെന്ന സംശയത്തെ തുടര്‍ന്ന് ശബരിമലയില്‍ വീണ്ടും പ്രതിഷേധം. ശ്രീകോവിലിന് ചുറ്റും കൈകള്‍ കോര്‍ത്ത് വലയം തീര്‍ത്താണ് പ്രതിഷേധം. പടിപൂജ അവസാനിപ്പിച്ച ശേഷം പൊലീസ് പരിശോധന നടത്തും. 

നേരത്തെ ഇന്ന് മല ചവിട്ടാനെത്തിയ അഞ്ച് സ്ത്രീകളെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചു വിട്ടിരുന്നു. ആന്ധ്രാ സ്വദേശികളായ മറ്റു നാല് യുവതികളെ രാവിലെ നീലിമലയില്‍വെച്ച് പ്രതിഷേധക്കാര്‍ തിരിച്ചയച്ചിരുന്നു.  ഭാഗ്യലക്ഷ്മി (47), ചിന്നമ്മ (51), മസ്താന (47), രമണ (47) എന്നിവരെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.കോഴിക്കോട് സ്വദേശി ബിന്ദുവിനെ എരുമേലിയില്‍ വച്ച് ബസ് തടഞ്ഞ് പുറത്തിറക്കി തിരിച്ചയച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com