ആര്‍ത്തവം കഴുകി ശുദ്ധിയാക്കാന്‍ ഇരട്ടച്ചങ്കന്റെ കൈയില്‍ വകുപ്പ് വല്ലതുമുണ്ടോ; പുലയരായ, പറയരായ തന്ത്രിമാര്‍ പോലും ഇന്നാട്ടിലുണ്ടെന്ന് കെപി ശശികല (വീഡിയോ)

ആര്‍ത്തവം കഴുകി ശുദ്ധിയാക്കാന്‍ ഇരട്ടച്ചങ്കന്റെ കൈയില്‍ വകുപ്പ് വല്ലതുമുണ്ടോ -പുലയരായ, പറയരായ തന്ത്രിമാര്‍ പോലും ഇന്നാട്ടിലുണ്ടെന്ന് കെപി ശശികല 
ആര്‍ത്തവം കഴുകി ശുദ്ധിയാക്കാന്‍ ഇരട്ടച്ചങ്കന്റെ കൈയില്‍ വകുപ്പ് വല്ലതുമുണ്ടോ; പുലയരായ, പറയരായ തന്ത്രിമാര്‍ പോലും ഇന്നാട്ടിലുണ്ടെന്ന് കെപി ശശികല (വീഡിയോ)

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ ആഞ്ഞടിച്ച് ഹിന്ദുഐക്യവേദി നേതാവ് കെപി ശശികല. ശബരിമലയിലെ ആചാരങ്ങള്‍ തീരുമാനിക്കുന്നത് പ്രതിഷഠിക്കുന്ന തന്ത്രിയാണ്. അതിന് ചൈതന്യം കൊടുക്കുന്നത് മന്ത്രിയല്ലെന്നും ശശികല തലശ്ശേരിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ വ്യക്തമാക്കി.

ശ്രീനാരാണന്‍ ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കില്‍ ശ്രീനാരായണനാണ് അതിന്റെ ആചാരങ്ങള്‍ സൃഷ്ടിച്ചത്. ആരാണോ ക്ഷേത്രം പ്രതിഷ്ഠിച്ചത് അവര്‍ തന്നെയാണ് ആചാരങ്ങള്‍ നിശ്ചയിക്കുക. എന്റെ കുട്ടിക്ക് എന്ത് കൊടുക്കണം, എപ്പോള്‍ കൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ഇക്കാര്യത്തില്‍ അയല്‍വാസിക്ക് അഭിപ്രായം പറയാമെന്നല്ലാതെ കൊടുക്കാന്‍ അവകാശമില്ല. അഞ്ച് വര്‍ഷം ഇരിക്കുമെന്നുറപ്പില്ലാത്ത മന്ത്രിമാരല്ല അത് പറയേണ്ടതെന്നും ശശികല പറഞ്ഞു.

ജന്മം കൊണ്ട് പുലയരായ പറയരായ തന്ത്രിമാര്‍ പോലും ഇന്നാട്ടിലുണ്ട്. അവര്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. അവിടെ ലക്ഷക്കണക്കിന് ഭക്തര്‍ എത്താറുണ്ട്. അവിടെയെത്തുന്ന കമ്മ്യൂണിസ്റ്റുകാരുടെ ഉള്ളില്‍ മാത്രമാണ് ജാതി ചിന്ത ഉണ്ടാകുന്നതെന്നും കെപി ശശികല പറഞ്ഞു. സവിശേഷമായ ആചാരമാണ് ശബരിമലയുടെ പ്രത്യേകത. അതുകൊണ്ടാണ് ലക്ഷങ്ങള്‍ അവിടെയെത്തുന്നത്. അതെല്ലാം നിയമം കൊണ്ട് ഒരുപോലെയാക്കാന്‍ കഴിയില്ല. ഹിന്ദു ദൈവങ്ങളില്‍ ഭൂരിപക്ഷവും നില്‍ക്കുകയാണ്. ഇനി ഇരിക്കുന്ന അയ്യപ്പന്‍ നില്‍ക്കേണ്ടി വരുമെന്നും ഇവര്‍ പറയും. സന്താനഗോപാലം ക്ഷേത്രത്തില്‍ കുട്ടി ദൈവത്തിന്റെ മടിയില്‍ ഇരിക്കുന്നത് കൊണ്ട് കുട്ടിയെ പീഡിപ്പിച്ചെന്ന് പറഞ്ഞ് ഇവര്‍ കേസ് കൊടുക്കില്ലേ. ഇവരുടെ ലക്ഷ്യം ഹിന്ദുത്വത്തിന്റെ വൈവിധ്യം തകര്‍ക്കലാണ്. സ്ത്രീകളായി നമ്മള്‍ക്ക് നമ്മുടെ സ്വകാര്യം പോലും സംരക്ഷിക്കാനാവില്ല. ഇപ്പോള്‍ സ്ത്രീകളുടെ സ്വകാര്യമായ ആര്‍ത്തവമാണ് എല്ലായിടത്തും സംസാരം. ഇതെന്തൊരു ഗതികേടാണ്. ഏത് ശരീരസ്രവത്തിനാണ് അശുദ്ധിയില്ലാത്തത്. പിന്നെ ആര്‍ത്തവത്തെ പറ്റിമാത്രം ഇപ്പോള്‍ എന്തിന് പറയണം. മറ്റ് സ്രവങ്ങളെ പോലെ ആര്‍ത്തവം കഴുകി ശുദ്ധിയാക്കാന്‍ കഴിയുമോ. ഇനി എല്ലാത്തിന്റെയും അധികാരിയെന്ന് കൊട്ടിഘോഷിക്കുന്ന ഇരട്ടച്ചങ്കന്റെ കയ്യില്‍ ആര്‍ത്തവം കഴുകി ശുദ്ധിയാക്കാന്‍ വകുപ്പ് വല്ലതുമുണ്ടോയെന്നും ശശികല ചോദിച്ചു.

സ്വയം നിയന്ത്രിച്ച് മാറി നില്‍ക്കുന്നതാണ് ആചാരം. അവിടെ പോകാതെ ആയിരങ്ങള്‍ മാറി നില്‍ക്കുമ്പോള്‍ അതാണ് വിശ്വാസം. ആര്‍ത്തവകാലത്ത് ഒരു അമ്പലത്തിലും സ്ത്രീകള്‍ പോകാറില്ല. അതുകൊണ്ട് തന്നെയാണ് ശബരിമലയിലും സ്ത്രീകള്‍ പോകാത്തത്.കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് ഭരണമാണ് പിണറായിയുടെത്. അങ്ങനെ പോകുമ്പോള്‍ ചോര ചിന്താനാണ് പിണറായിയുടെ ശ്രമം. ക്ഷേത്രത്തില്‍ ആര് കയറണമെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്നും ശശികല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com