പിണറായി വിജയന്‍ തെമ്മാടി, റൗഡി, ഗുണ്ട; സന്നിധാനത്ത് എത്ര നേരം നില്‍ക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്ന് എ എന്‍ രാധാകൃഷ്ണന്‍ (വീഡിയോ)

പിണറായി വിജയന്‍ തെമ്മാടിയും റൗഡിയും ഗുണ്ടയും; സന്നിധാനത്ത് എത്ര നേരം നില്‍ക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്ന് എ എന്‍ രാധാകൃഷ്ണന്‍ 
പിണറായി വിജയന്‍ തെമ്മാടി, റൗഡി, ഗുണ്ട; സന്നിധാനത്ത് എത്ര നേരം നില്‍ക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്ന് എ എന്‍ രാധാകൃഷ്ണന്‍ (വീഡിയോ)

കോട്ടയം: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി വിജയന്‍ തെമ്മാടിയും റൗഡിയുമാണെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. ശബരിമലയില്‍ എത്രസമയം നില്‍ക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമലയിലെ പൊലീസ് നരനായാട്ടിനെതിരെ കോട്ടയം   എസ്്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാധാകൃഷ്ണന്‍

കേരളത്തിലെ മുഖ്യമന്ത്രി അയ്യപ്പ ഭക്തന്‍മാരെ വെല്ലുവിളിക്കുകയാണ്. മാടമ്പിയെ പോലെയാണ് പെരുമാറുന്നത്. ശബരിമലയില്‍ 25000 പൊലിസുകാരെ വിന്യസിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെ മുഖ്യമന്ത്രി എന്നുപറയുമ്പോള്‍ അയാള്‍ അനങ്ങിയാല്‍കേരളം കുലുങ്ങുമെന്നാണ് അയാളുടെ ധാരണ. ഇതുപോലെ തെമ്മാടിത്തം കാണിക്കുന്ന റൗഡിയായ, ഗുണ്ടയായ മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടുണ്ടോയെന്നും  രാധാകൃഷ്ണന്‍ ചോദിച്ചു. 

അമിത് ഷായുടെ തടിപോരായെന്നാണ് മുഖ്യമന്ത്രി  പറഞ്ഞത്. എടോ തടികൊണ്ടല്ല കാര്യം നടക്കുന്നത് തലകൊണ്ടാണ്. അതിന് ബുദ്ധി വേണം. ഇതുപോലത്തെ മരമണ്ടന്‍ മുഖ്യമന്ത്രി കേരളത്തിലില്ല. അമിത് ഷായെ പറ്റി തനിക്കെന്തെങ്കിലും സംശയമുണ്ടെങ്കില്‍ ത്രിപുരയിലെ നൃപന്‍ ചക്രവര്‍ത്തിയോട്  ചോദിച്ച് നോക്ക്. നൃപന്‍ ചക്രവര്‍ത്തി പറഞ്ഞുതരുമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി എല്ലായിടത്തും കമ്യൂണിസ്റ്റുകാരെ വിളിച്ചുകൂട്ടി ഗംഭീര നവോത്ഥാന നായകനാവുകയാണ്. ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ശബരിമലയില്‍ പാവപ്പെട്ട ഭക്തര്‍ക്കെതിര അപ്രഖ്യാപിത യുദ്ധം നടത്തുകയാണെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. മനോജ് എബ്രാഹാമിനെ പോലെ വര്‍ഗീയ വാദിയായ പൊലീസുകാരനെ കണ്ടിട്ടുണ്ടോ. അയാളുടെ മുഖം കണ്ടില്ലേ. പൂങ്കാവനത്തെ മലീമസമാക്കാന്‍ ലാത്തി ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അയാളുടെ മുഖം നിങ്ങള്‍ കണ്ടില്ലേ. അത്രയും തെമ്മാടിയായ ഒരു ഐജിയാണ് അവിടെ ആക്രമം അഴിച്ചുവിട്ടത്. വേറെയൊരുത്തന്‍ ശ്രീജിത്ത്, അവന്‍ രാത്തെ പൊതുമധ്യത്തില്‍ ഇറക്കാന്‍ പറ്റാത്ത പെണ്ണുങ്ങളെയും കൊണ്ട് കൂട്ടിക്കൊടുപ്പുകാരനായി ശബരിമലയില്‍ പോകുകയാണ്. ഇവനെ കണ്ടിട്ട് മുഖ്യമന്ത്രി തത്തുകയാണ്. 

ശബരിമലയിലെ ആചാരം ലംഘിക്കണമാണെങ്കില്‍ മുഖ്യമന്ത്രി സ്വന്തം മകളെയും കൊണ്ട് ശബരിമലയിലേക്ക് പോകട്ടെ. അവിടേക്ക് വരാന്‍ പിണറായിയെ വെല്ലുവിളിക്കുകയാണ്. വെറും തെമ്മാടിയല്ലേ മുഖ്യമന്ത്രി പിണറായി വിജയന്‍. അവനാണ് പറയുന്നത് അയ്യപ്പഭക്തന്‍മാരെ പാഠം പഠിപ്പുക്കുമെന്ന്. മറ്റൊരുത്തന്‍ ജി സുധാകരന്‍. അവന്‍ മരുന്ന് മാറിക്കഴിച്ചതാണ്. വേറെ ഒരുത്തന്‍ മന്ത്രി മണി. അവന്റെ അച്ഛന്‍ ആലപ്പുഴക്കാരനാണ്. മണിയുടെ അച്ഛന്‍ ആലപ്പുഴയില്‍ നിന്ന് ശബരിമലയിലെത്തിയത് കഞ്ചാവ് കച്ചവടത്തിനാണ്. അവിടെനിന്നുണ്ടായ ജാരസന്തതിയാണ് മണിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com