ശബരിമല വിഷയം വോട്ടാക്കാന്‍ കച്ചകെട്ടി ബിജെപി; മണ്ഡല കാലത്ത് അമിത്ഷാ ശബരിമലയില്‍ എത്തും

ശബരിമല പോരാട്ടത്തിന് നേരിട്ടിറങ്ങുമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. 
ശബരിമല വിഷയം വോട്ടാക്കാന്‍ കച്ചകെട്ടി ബിജെപി; മണ്ഡല കാലത്ത് അമിത്ഷാ ശബരിമലയില്‍ എത്തും

തിരുവനന്തപുരം: കേരളത്തില്‍ സ്ഥാനമുറപ്പിക്കാന്‍ കഷ്ടപ്പെടുന്ന ബിജെപിക്ക് വീണുകിട്ടിയ തുറുപ്പുചീട്ടാണ് ശബരിമല വിഷയം. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഹിന്ദുത്വ ആശയം ഉയര്‍ത്തിക്കാട്ടി ജനങ്ങളെ സര്‍ക്കാരിന് എതിരേ തിരിക്കാനാണ് ബിജെപി ശ്രമം. ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വവും ശക്തമായി രംഗത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. വരുന്ന മണ്ഡന കാലത്ത് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ ശബരിമലയില്‍ എത്തും. 

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം തിരികെ പോകുന്നതിന് മുമ്പ് സംസ്ഥാന നേതൃത്വവും ഷായും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയായെന്നാണ് വിവരം. എന്നാല്‍ എന്ന് എത്തുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ശബരിമല പോരാട്ടത്തിന് നേരിട്ടിറങ്ങുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം  പ്രഖ്യാപിച്ചിരുന്നു. 

നവംബര്‍ എട്ട് മുതല്‍ 13 വരെ നടത്തുന്ന രഥയാത്രയുടെ പത്തനംതിട്ടയിലെ സമാപന സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കണമെന്ന നിര്‍ദേശം ഉയര്‍ന്നപ്പോള്‍ ശബരിമലയില്‍ തന്നെ ദര്‍ശനത്തിന് എത്താമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. അതേസമയം, ബിജെപിയുടെ ബാനറില്‍ അല്ല പ്രതിഷേധം മുന്നോട്ട് കൊണ്ട് പോവരുതെന്നും എന്‍ഡിഎയുടെ കീഴിലാവണമെന്നും അമിത് ഷാ നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com