മനോജ് എബ്രഹാമിനെതിരെ 'പൊലീസ് നായ' പ്രയോഗം; ഗോപാലകൃഷ്ണനെതിരെ കേസ് 

ഐജി മനോജ് എബ്രഹാമിനെ പൊലീസ് നായ എന്ന് അധിക്ഷേപിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണനെതിരെ കേസ്
മനോജ് എബ്രഹാമിനെതിരെ 'പൊലീസ് നായ' പ്രയോഗം; ഗോപാലകൃഷ്ണനെതിരെ കേസ് 

കൊച്ചി : ഐജി മനോജ് എബ്രഹാമിനെ പൊലീസ് നായ എന്ന് അധിക്ഷേപിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണനെതിരെ കേസ്.  മനോജ് എബ്രഹാമിനെ മോശം ഭാഷയില്‍ അവഹേളിച്ച ഗോപാലകൃഷ്ണനെതിരെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനാണ് കേസെടുത്തത്. 

ബിജെപിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം റേഞ്ച് ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു വിവാദ പരാമര്‍ശം.  'മനോജ് എബ്രഹാം എന്ന പൊലീസ് നായയാണ് ശബരിമലയില്‍ അക്രമം ഉണ്ടാക്കിയത്. സാധാരണ പൊലീസ് നായയ്ക്ക് ഒരു അന്തസ്സുണ്ട്. എന്നാല്‍ അന്തസ്സില്ലാത്ത പൊലീസ് നായ ആണ് മനോജ് എബ്രഹാം. ഞങ്ങള്‍ വെറുതേ വിടില്ല. തോളില്‍ ഐപിഎസ് ഉണ്ടല്ലോ. ഇനി ഒരു പ്രമോഷന്‍ കിട്ടണം എങ്കില്‍ സെന്‍ട്രല്‍ ട്രിബ്യൂണില്‍ അയാള്‍ക്ക് പോകേണ്ടി വരും. മനോജ് എബ്രഹാമിന് എതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നിങ്ങള്‍ 25000 പൊലീസുകാരെ കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ അന്‍പതിനായിരം വിശ്വാസികള്‍ ശബരിമലയില്‍ എത്തും. തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞോ...' ഗോപാലകൃഷ്ണന്‍ വെല്ലുവിളി മുഴക്കിയിരുന്നു.

അനധികൃതമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസപ്പെടുത്തിയതിനും ബിജെപി ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുളള 200 പേര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com