പിണറായി കൂട്ടക്കൊല; മുഖ്യപ്രതി സൗമ്യയുടെ ആത്മഹത്യയില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ 

കണ്ണൂർ വനിതാ ജയിലിലെ മൂന്ന് അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരെയാണ് സസ്പെൻഡ് ചെയ്തത്
പിണറായി കൂട്ടക്കൊല; മുഖ്യപ്രതി സൗമ്യയുടെ ആത്മഹത്യയില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ 

കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂർ വനിതാ ജയിലിലെ മൂന്ന് അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ സൂപ്രണ്ട്, സംഭവദിവസം ജയിലിന്റെ ചുമതലയുണ്ടായിരുന്ന അസി. സൂപ്രണ്ട് എന്നിവർക്കെതിരെയും നടപടിക്ക് ശുപാർശയുണ്ട്. 

ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​ണ്ടാ​യ അ​നാ​സ്ഥ​യാ​ണ് സൗ​മ്യ​യു​ടെ ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണ​മാ​യ​തെ​ന്നു ഉ​ത്ത​ര​മേ​ഖ​ല ജ​യി​ൽ ഡി​ഐ​ജി പ്ര​ദീ​പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യതിനെതുടർന്നാണ് നടപടി.  ഇ​രു​പ​ത്തി​മൂ​ന്ന് ജ​യി​ൽ സു​ര​ക്ഷ ജീ​വ​ന​ക്കാ​രു​ള്ള ജയിലിൽ സൗ​മ്യ ആ​ത്മ​ഹ​ത്യ ചെ​യ്ത ദി​വ​സം ജോ​ലി​ക്കു​ണ്ടാ​യി​രു​ന്ന​ത് നാ​ല് അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫി​സ​ർ​മാ​ർ മാ​ത്ര​മാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

സം​ഭ​വദി​വ​സം സൗ​മ്യ​യെ​യും മ​റ്റു ര​ണ്ട്  ത​ട​വു​കാ​രെ​യും ലോ​ക്ക​പ്പി​ൽ നി​ന്നിറ​ക്കി ഡ​യ​റി ഫാ​മി​ലേ​ക്ക് അ​യ​ച്ചിരുന്നു. പിന്നീട് സൗമ്യക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫി​സ​ർ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യതിനെത്തുടർന്ന് സൗമ്യ ആരുടേയും നിരീക്ഷണമില്ലാതെ തനിച്ചാകുകയായിരുന്നു. ജ​യി​ലി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും മ​റ്റു ത​ട​വു​കാ​രു​ടെ​യും നീ​ക്ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞു ഗേ​റ്റി​ന് അ​ടു​ത്ത് വ​രെ വ​ന്നു മടങ്ങിയിട്ടു പ്രതിയെ ആരും ശ്രദ്ധിച്ചില്ല. സൗ​മ്യ മ​രി​ച്ച് ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് അ​ക്കാ​ര്യം ജയിൽ അ​ധി​കൃ​ത​ർ അ​റി​ഞ്ഞ​തെ​ന്ന​തും ഡി​ഐ​ജി പ്ര​ദീ​പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ  ക​ണ്ടെ​ത്തിയിരുന്നു. 

കണ്ണൂര്‍ വനിതാ ജയിലിൽ തിരുവോണതലേന്നാണ് സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാമുകനൊപ്പം തന്നിഷ്ടപ്രകാരം ജീവിക്കുന്നതിനായാണ് സൗമ്യ മാതാപിതാക്കളെയും, രണ്ട് പിഞ്ചു മക്കളെയും വിഷം കൊടുത്തു കൊന്നതെന്നാണ് കേസ്. 

പിണറായി വണ്ണത്താന്‍ സൗമ്യയുടെ മാതാപിതാക്കളായ കമല, ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്‍, സൗമ്യയുടെ പെണ്‍മക്കള്‍ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ദുരൂഹ മരണം ചര്‍ച്ചയായതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞത്. കിണറിലെ വെള്ളത്തില്‍ നിന്നും വിഷബാധ ഏറ്റായിരുന്നു മരണമെന്നായിരുന്നു സൗമ്യ നാട്ടുകാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും തുടക്കത്തില്‍ വിശ്വസിപ്പിച്ചിരുന്നത്.  പിണറായി കൂട്ടക്കൊലക്കേസിൽ കൂടുതൽ പ്രതികളുണ്ടെന്നു ബന്ധുക്കൾ ആരോപിക്കുകയും ഏക പ്രതി സൗമ്യ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ കൂട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com